HOME
DETAILS

ജഡ്ജി നിയമനത്തില്‍ കേന്ദ്രസര്‍ക്കാറിന് താല്‍പ്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ്

  
backup
November 27 2016 | 06:11 AM

%e0%b4%9c%e0%b4%a1%e0%b5%8d%e0%b4%9c%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6



ന്യൂഡല്‍ഹി: ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ടി.എസ് താക്കൂര്‍ വീണ്ടും രംഗത്ത്. കോടതികളില്‍ ജഡ്ജിമാരുടെ ഒഴിവ് നികത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുകയെന്ന ഗൗരവമുള്ള വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു താല്‍പ്പര്യമില്ലെന്നും ഇക്കാര്യത്തില്‍ അലസ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 500 ജഡ്ജിമാരുടെ ഒഴിവുകളാണ് ഹൈക്കോടതികളിലുള്ളത്. കോടതി മുറികള്‍ ജഡ്ജിമാരില്ലാത്തതിനാല്‍ ഒഴിഞ്ഞു കിടക്കുകയാണ്. വിവിധ ട്രൈബ്യുണലുകള്‍ രൂപീകരിക്കുന്ന കാര്യത്തില്‍ സുപ്രിംകോടതി എതിരല്ല. ട്രൈബ്യൂണലുകള്‍ കോടതിയുടെ ജോലി ഭാരം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ട്രൈബ്യുണലുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നില്ല. നിലവിലുള്ള ട്രൈബ്യൂണലുകളില്‍ തന്നെ ആവശ്യമായ സൗകര്യങ്ങളില്ലെന്നും താക്കൂര്‍ പറഞ്ഞു. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബൂണലിന്റെ (സി.എ.ടി) വാര്‍ഷികസമ്മേളനത്തെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിരമിക്കാത്ത സുപ്രിംകോടതി ജഡ്ജിമാരെ തന്നെ ട്രൈബ്യൂണല്‍ തലവന്‍മാരായി അയയ്‌ക്കേണ്ട സാഹചര്യമാണുള്ളത്. വിരമിച്ച തന്റെ സഹപ്രവര്‍ത്തകരെ അങ്ങോട്ട് അയയ്ക്കുന്നതില്‍ തനിക്കു വേദനയുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കലും ഒഴിവുകള്‍ നികത്തലുമാണ് അടിയന്തരമായി ട്രൈബ്യുണലുകളില്‍ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പിന്നാലെ ചീഫ്ജസ്റ്റിസിനു മറുപടിയുമായി കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തുവന്നു. ഈ വര്‍ഷം ഇതുവരെ 120 ജഡ്ജിമാരെ നിയമിച്ചു. നിലവില്‍ 5000ഓളം ഒഴിവുകളാണുള്ളത്. ഇതില്‍ ഇപ്പോഴത്തെ സര്‍ക്കാരിനു മാത്രമായി പ്രത്യേക പങ്കില്ലെന്നുംഈ സര്‍ക്കാരിന്റെ കാലത്താണ് കൂടുതല്‍ നിയമനങ്ങള്‍ നടന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജഡ്ജിമാരെ നിയമിക്കാന്‍ കൊണ്ടുവന്ന ദേശീയ ജൂഡീഷ്യല്‍ നിയമന കമ്മിഷനെ കോടതി റദ്ദാക്കുകയും പഴയ കൊളീജിയം സംവിധാനം പുനസ്ഥാപിക്കുകയും ചെയ്ത ശേഷം സര്‍ക്കാരും സുപ്രിംകോടതിയും തമ്മില്‍ ഏറ്റമുട്ടലിലാണുള്ളത്. ഹൈക്കോടതി ജഡ്ജിമാരായി കൊളീജിയം നിര്‍ദേശിച്ച 77 പേരില്‍ 43 പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയുകയും ഫയല്‍ മടക്കി അയയ്ക്കുകയും ചെയ്തിരുന്നു. 34 പേരെ നിയമിച്ചു. എന്നാല്‍ സര്‍ക്കാര്‍ തള്ളിയ പേരുകള്‍ അതേപടി ചേര്‍ത്തു കോടതി പട്ടിക സര്‍ക്കാരിനു വീണ്ടും അയച്ചിരുന്നു. ഇതു സംബന്ധിച്ച ഹരജി പരിഗണിക്കവെ ജൂഡീഷ്യല്‍ സംവിധാനത്തെ ഇല്ലാതാക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago