പൊന്നാനി നഗരസഭാ സെക്രട്ടറിക്കെതിരേ സി.പി.ഐ കൗണ്‍സിലര്‍മാര്‍
പൊന്നാനി: നഗരസഭാ സെക്രട്ടറി മനോജിനു നേരേ ഭരണസമിതിയില്‍പെട്ട സി.പി.ഐ കൗണ്‍സിലര്‍മാരുടെ അസഭ്യ വര്‍ഷം. കൗണ്‍സിലര്‍മാരായ എ.കെ ജബ്ബാര്‍, എം.എ ഹമീദ് എന്നിവരാണ് സെക്രട്ടറിയെ അസഭ്യം പറഞ്ഞത്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ കൗണ്‍സിലറായ സൈഫു പാര്‍ട്ടിവിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു.
മണല്‍ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുന്നതില്‍ സെക്രട്ടറി മണല്‍മാഫിയകളെ സഹായിക്കുന്ന നിലപാട് സ്വീകരിന്നെന്നാരോപിച്ചാണ് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിക്കെതിരേ നിലപാടെടുത്തത്.
ജനപ്രതിനിധികളുടെ മോശം നടപടിയില്‍ പ്രതിഷേധിച്ചു നഗരസഭാ ജീവനക്കാര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. വിഷയത്തില്‍ അടിയന്തിര കൗണ്‍സില്‍ ചേരുകയും സി.പി.ഐ കൗണ്‍സിലര്‍മാരുടെ മോശം പെരുമാറ്റത്തിനെതിരേ പ്രമേയം പാസാക്കുകയും ചെയ്തു.
സെക്രട്ടറിയുടെ ചേംബറില്‍ കയറി അനാവശ്യമായി അശ്ലീല പദങ്ങള്‍ പ്രയോഗിച്ച് ചീത്തവിളിച്ച കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.എം കൗണ്‍സിലറായ മഞ്ചേരി ഇഖ്ബാല്‍ അവതാരകനും ഗണേശന്‍ അനുമോദകനുമായ പ്രമേയം ആവശ്യപ്പെട്ടു. ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം പ്രമേയത്തെ പിന്തുണച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."