HOME
DETAILS

നോട്ടുനിരോധനം മനുഷ്യത്വരഹിതവും മണ്ടത്തരവുമാണെന്ന് സാമ്പത്തികശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്‍

  
backup
November 30 2016 | 14:11 PM

notes-ban-neither-intelligent-nor-humane-amartya-sen

ന്യൂഡല്‍ഹി : നോട്ടുനിരോധനത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി സാമ്പത്തികശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ അമര്‍ത്യസൈന്‍. നോട്ടു നിരോധനം മണ്ടത്തരവും മനുഷ്യത്വരഹിതവുമാണെന്ന്  അദ്ദേഹം പറഞ്ഞു.

എന്‍ഡിടിവിയുടെ പ്രത്യേക പരിപാടിയിലാണ് മോദിയുടെ നയങ്ങള്‍ക്കെതിരെ അമര്‍ത്യസെന്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്.

500,1000 നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പ്രമുഖര്‍ പലരും എതിര്‍ത്തിട്ടുണ്ട്. നോട്ടു നിരോധനം പാളുമെന്ന് കഴിഞ്ഞ ദിവസം മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞിരുന്നു.

മുന്നറിയിപ്പില്ലാതെ നോട്ട് പിന്‍വലിച്ച നടപടി ഏകാധിപത്യപരമാണ്. കള്ളപ്പണം പിടികൂടുകയെന്ന ലക്ഷ്യത്തെ കുറിച്ച് മുഴുവന്‍ ഇന്ത്യക്കാര്‍ക്കും രണ്ട് അഭിപ്രായമുണ്ടാവില്ല. എന്നാല്‍ ഇപ്രകാരമാണോ അത് നടപ്പില്‍വരുത്തേണ്ടതെന്ന് നമ്മള്‍ ചോദിക്കേണ്ടതുണ്ട്. വളരെ ചെറിയ നേട്ടത്തിനായി വളരെ വലിയ ബുദ്ധിമുട്ടുകള്‍ ജനങ്ങളില്‍ അടിച്ചേല്‍പിക്കുന്ന രീതിയാണിത്.'' സെന്‍ വ്യക്തമാക്കി.

നവംബര്‍ എട്ടിന് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്ത് പ്രചാരത്തിലുള്ള 85 ശതമാനം കറന്‍സികളാണ് പിന്‍വലിക്കപ്പെട്ടത്. പ്രധാനമന്ത്രി പറഞ്ഞ 50 ദിവസംകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും അമര്‍ത്യസെന്‍ പറഞ്ഞു.

ചെറിയ നേട്ടം മാത്രമെ ഇന്ത്യന്‍ സാമ്പത്തിക നോട്ട് നിരോധനം ഉണ്ടാക്കുന്നുള്ളു. എന്നാല്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിയെ പൂര്‍ണമായും തളര്‍ച്ചയിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.ചെറിയ നേട്ടങ്ങള്‍ക്ക് വലിയ വില രാജ്യം നല്‍കേണ്ടി വരുമെന്നും അമര്‍ത്യസെന്‍ മുന്നറിയപ്പ് നല്‍കി.

നോട്ട് അസാധുവാക്കലിലൂടെ പിടിച്ചെടുക്കാവുന്ന കള്ളപ്പണത്തിന്റെ അളവ് പത്തു ശതമാനത്തിലും കുറവായിരിക്കും. ഏകദേശം ആറു ശതമാനം മാത്രമായിരിക്കുമത്.


ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് നാശം വരുത്തുന്നതാണ് നോട്ടു നിരോധനം. പ്രധാനമന്ത്രിയുടെ ഉദ്ദേശ്യത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും എന്നാല്‍ തീരുമാനം നടപ്പിലാക്കിയതില്‍ വീഴ്ച സംഭവിച്ചുവെന്നും സെന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ സംസാരിക്കുന്നതു കൊണ്ട് ആരെയും രാജ്യദ്രോഹികളാക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മോദിയുടെ നിലപാടിനോട് പലപ്പോഴും എതിര്‍പ്പ് പ്രകടിപ്പിക്കുന്ന അമര്‍ത്യസെന്നിന് അടല്‍ബിഹാരി വാജ്‌പേയ് സര്‍ക്കാറാണ് ഭാരത രത്‌നം നല്‍കി ആദരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago