നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് നിരോധനം; പരിശോധന കര്‍ശനമാക്കി
വളാഞ്ചേരി: നഗരസഭ അതിര്‍ത്തിയില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ചുകൊണ്ട് നഗരസഭാ ഭരണസമിതി മാസങ്ങള്‍ക്ക് മുന്‍പ് കച്ചവടക്കാര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു.
ഇതിന്റെ ഭാഗമായി ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ടൗണില്‍ പരിശോധന നടത്തുകയും 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പിടിച്ചെടുക്കുകയും ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിവന്നിരുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. നഗരസഭാ ഹെല്‍ത്ത് വിഭാഗം ഇന്‍സ്പെക്ടര്‍ എന്‍.കെ രാജന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഫൗസിയ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ഫാത്തിമക്കുട്ടി, കൗണ്‍സിലര്‍മാരായ നിഷാദത്ത്, സുബൈദ നാസര്‍ എന്നിവര്‍ സ്കോഡ് വര്‍ക്കിന് നേതൃത്വം നല്കി.
തുടര്‍ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."