ദൃശ്യ വിരുന്നൊരുക്കി തിരുപുരം പകല്‍പൂരം
തലയോലപ്പറമ്പ് : ഇതിഹാസ സാഹിത്യകാരന്റെ നാട്ടില്‍ ദൃശ്യവിസ്മയം തീര്‍ത്ത് തിരുപുരം പകല്‍പൂരം അരങ്ങേറി. ആസ്വാദകര്‍ക്ക് ഉഗ്രന്‍ ദൃശ്യ-സ്രവ്യ വിരുന്നാണ് പൂരപ്പറമ്പ് ഒരുക്കിയത്.
ഉച്ചയോടെ തന്നെ ക്ഷേത്രപരിസരവും പൂരമൈതാനവുമെല്ലാം വിശ്വാസികളെയും ആനപ്രേമികളെയും കൊണ്ടുനിറഞ്ഞിരുന്നു. ക്ഷേത്രത്തിന് പടിഞ്ഞാറോട്ടായി പതിനഞ്ച് ഗജവീരന്‍മാര്‍ അണിനിരന്നതോടെ ആവേശ അലതല്ലി. മേളചക്രവര്‍ത്തി പത്മശ്രീ പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ അരങ്ങേറിയ പാണ്ടിമേളം പൂരത്തിന് അകമ്പടിയേകി. കുടമാറ്റവും മയിലാട്ടവും വിശ്വാസികള്‍ക്ക് വേറിട്ടൊരു അനുഭവമാണ് സമ്മാനിച്ചത്.
താന്ത്രിക കുലപതി ബ്രഹ്മശ്രീ ചന്ദ്രശേഖരന്‍ നമ്പൂതിരി പൂര മൈതാനിയില്‍ ദീപപ്രകാശനം നടത്തിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചു. ഗജരാജന്‍ പാമ്പാടി രാജനാണ് പൂരത്തിന്റെ തിടമ്പേറ്റിയത്. ആര്‍പ്പുവിളികളോടെയാണ് പൂരപ്പറമ്പിലേക്ക് ഗജവീരന്‍മാരെ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."