നാടിന് അഭിമാനമായി ഹാഫിള് ആദില്‍ അനീസ്
ചിറക്കമ്പം: പതിനൊന്നാം വയസില്‍ ഖുര്‍ആന്‍ മന:പ്പാഠമാക്കി ഒരു ഗ്രാമത്തിന്റെ മുഴുവന്‍ അഭിമാനമായി മാറിയിരിക്കുകയാണ് ഹാഫിള് പി.ടി ആദില്‍ അനീസ്.
രണ്ട് വര്‍ഷം മുമ്പ് മനസിലുദിച്ച ആഗ്രഹമാണ് ഖുര്‍ആന്‍ മന:പ്പാഠമാക്കുകയെന്നത്. ഉപ്പ ഉസ്മാനെയും ഉമ്മ ബുഷ്‌റയെയും ആഗ്രഹമറിയിച്ചു. വയനാട്ടിലെ കുഞ്ഞോത്ത് പ്രവര്‍ത്തിക്കുന്ന ഷരീഫാ ഫാത്വിമ തഫ്ഹീമുല്‍ ഖുര്‍ആന്‍ സെന്ററില്‍ ചേര്‍ന്ന് പഠിച്ച് ഒന്നര വര്‍ഷം കൊണ്ടാണ് ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കിയത്.
ഖുര്‍ആന്‍ മന:പ്പാഠമാക്കുന്നവര്‍ക്ക് ലഭിക്കുന്ന മഹത്വങ്ങളെ കുറിച്ച് പ്രഭാഷണങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു. അതില്‍ നിന്ന് ലഭിച്ച പ്രചോദനമാണ് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാന്‍ പ്രേരണയായതും. ഭാവിയില്‍ മത-ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ഒരു മത പണ്ഡിതനാവുകയാണ് തന്റെ ലക്ഷ്യമെന്ന് ഹാഫിള് ആദില്‍ അനീസ് പറഞ്ഞു. നാടിന് അഭിമാനമായ ഹാഫിള് ആദില്‍ അനീസിനെ കാരുണ്യ തീരം ചിറക്കമ്പം ജി.സി.സി ചാപ്റ്റര്‍ പ്രവാസി കൂട്ടായ്മ അഭിനന്ദിച്ചു.
മര്‍കസ് വയനാട് ഓര്‍ഫനേജ് മാനേജര്‍ കെ.സി സെയ്ത് ബാഖവിയും നായ്ക്കട്ടി മഹല്ല് ഖതീബ് മുജീബ് ഫൈസിയും ചേര്‍ന്ന് ഖുര്‍ആന്‍ ഗ്രന്ഥം നല്‍കി ആദിലിനെ അഭിനന്ദിച്ചു. ചടങ്ങില്‍ കാരുണ്യ തീരം പ്രവാസി കൂട്ടായ്മ സമിതി ജന.സെക്രട്ടറി കെ മൊയ്തീന്‍, ട്രഷറര്‍ സി സീതി ഹാജി, അബൂബക്കര്‍ സി.എം, സി.എസ് സുബൈര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."