ജിമ്മി റോക്സ് ഭക്ഷണ പര്യവേഷണ യാത്ര സമാപിച്ചു
കൊച്ചി: വ്യത്യസ്ത രുചിഭേദങ്ങള്‍ അന്വേഷിച്ച് രാജ്യത്തുടനീളം വൈവിധ്യമായ യാത്രകള്‍ നടത്തിയ ജിമ്മി റോക്സിനെ അനുസ്മരിച്ച് കൊച്ചി മാരിയറ്റ് ഹോട്ടല്‍ ആരംഭിച്ച ജിമ്മി റോക്സന്റെ പേരിലുള്ള ഭക്ഷ്യോത്സവം വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ശേഷം സമാപിച്ചു. ഫെബ്രുവരി 12 ന് ദേശീയപാത 15 ലൂടെ യാത്ര ആരംഭിച്ച ജിമ്മി റോക്സ് ഇതിനോടകം ഗുജറാത്ത്, രാജസ്ഥാന്, പഞ്ചാബ് രുചിക്കൂട്ടുകള്‍ അനുഭവിച്ചറിഞ്ഞു.
റംസാന് മാസത്തിലെ ചെറിയ ഇടവേളയ്ക്ക് ശേഷം മഥുര, ഫിറോസാബാദ്,ലക്നൗ, വാരണാസി, ഹാവ്റ, ബെര്‍ഹാംപൂര്‍ എന്നിവിടങ്ങളിലെ രുചിക്കൂട്ടുകളും പരീക്ഷിച്ചറിഞ്ഞു. 2015 അവസാനപാദത്തില്‍ ബര്‍മ, മുംബൈ എന്നിവിടങ്ങളും സന്ദര്‍ശിച്ചു. യാത്രയുടെ ഭാഗമായി കൊച്ചി മാരിയറ്റും പിന്കേരള ഡോട്ട് കോമും ചേര്‍ന്ന് ഓണ്‍ലൈന്‍ സെല്‍ഫി മത്സരത്തില്‍ ഡില്‍ഷ ഡിലീഫ് ഒന്നാം സമ്മാനവും കൃഷ്ണ സന്തോഷ്, ഡേവിഡ്സണ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങളും കരസ്ഥമാക്കി. കലൂര്‍ മുതല്‍ മാരിയറ്റ് ഹോട്ടല്‍ വരെ ബൈക്ക് റാലിയിലൂടെയാണ് യാത്ര സമാപിച്ചത്. കൊച്ചി മാരിയറ്റ് ഹോട്ടലില്‍ പുതിയതായി ചുമതലയേറ്റ ജനറല്‍ മാനേജര്‍ ആനന്ദ് ഗണേഷന്, എക്സിക്യുട്ടീവ് ഷെഫ് പ്രകാശ് ചെട്ടിയാര്‍, സെയില്‍ & മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അഭിഷേക് രജഗോല്ക്കര്, പിന് കേരള ഡോട്ട് കോം സി.ഇ.ഒ ജോബി ജോയി ,സിനിമ താരം അഞ്ജലി നായര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."