HOME
DETAILS
MAL
അവയവദാന സമ്മതപത്രം സമര്‍പ്പിച്ചു
backup
December 09 2016 | 19:12 PM
കഠിനംകുളം: പള്ളിപ്പുറം സി.ആര്.പി.എഫില്‍ നടന്ന അവയവ ദാനചടങ്ങില്‍ 175 ഓളം ജവാന്മാര് അവയവദാന സമ്മതപത്രം സമര്‍പ്പിച്ചു. ഇതിന്റെ ഉദ്ഘാടനം സി.ആര്.പി.എഫ് ഡയറക്ടര്‍ ജനറല്‍ കെ. ദുര്‍ഗ്ഗപ്രസാദ് നിര്‍വഹിച്ചു. ജീവിതകാലം മുഴുവനും നാടിനുവേണ്ടി സേവനം നടത്തുന്ന നമ്മുടെ ഭടന്മാര് അവയദാനത്തിലൂടെ മരിച്ചുകഴിഞ്ഞാലും നാടിനെ സേവിക്കുന്നുണ്ടെന്ന് ഇതിലൂടെ നാം മനസിലാക്കണമെന്ന് ദുര്‍ഗ്ഗ പ്രസാദ് പറഞ്ഞു. ചടങ്ങില്‍ പള്ളിപ്പുറം സി.ആര്.പി.എഫ് ഡി.ഐ.ജി എ. ശ്രീനിവാസ്, കമാണ്ടന്റ് സജ്ഞയ് ശര്‍മ്മ, മെഡിക്കല്‍ ഡി.ഐ.ജി ഡോ. അശോക് കുമാര്‍, ഡോ അനുത്തമ്മ, മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം ഡോക്ടര്‍മാരായ വേണുഗോപാല്‍, ഡോ.നോബിള്‍ ഇഗ്നേഷ്യസ് തുടങ്ങിയവര്‍ പങ്കെടുത്തു. അവയദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും ക്ലാസും ദൃഢപ്രതിജ്ഞയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."