തരിശു ഭൂമി ഉള്‍പ്പെടെ 55 ഏക്കറില്‍ കര്‍ഷക കൂട്ടായ്മ കൃഷിയിറക്കി
നെടുമ്പാശ്ശേരി: 'പച്ചയിലൂടെ വൃത്തിയിലേക്ക് ' എന്ന സന്ദേശം പ്രചരിപ്പിക്കുന്ന ഹരിത കേരള മിഷന്റെ ദൗത്യം ഏറ്റെടുത്ത് നെടുമ്പാശ്ശേരി പഞ്ചായത്തിലെ മള്ളുശ്ശേരിയില്‍ 25 ഏക്കറോളം തരിശു ഭൂമി ഉള്‍പ്പെടെ 55 ഏക്കര്‍ ഭൂമിയില്‍ കര്‍ഷക കൂട്ടായ്മ കൃഷിയിറക്കി. മുന്‍ എം.പി പി രാജീവ് ഉദ്ഘാടനം ചെയ്തു. നഷ്ടപ്പെട്ട കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കാനുള്ള പരിശ്രമമാണ് ഹരിത കേരളം പദ്ധതിയിലൂടെ കേരളം ഏറ്റെടുക്കാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് പി.സി.സോമശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എസ്.രാധാകൃഷ്ണന്, പഞ്ചായത്ത് അംഗങ്ങളായ എന്‍.വി.ബാബു, അംബിക പ്രകാശന്, ആനി കുഞ്ഞുമോന്, ഷാന്റി ഷാജു, കൃഷി അസി.ഡയറക്ടര്‍ സൈജു ജോസ്, കൃഷി ഓഫിസര്‍ ബി ഇന്ദു, സെക്രട്ടറി ടി.കെ സന്തോഷ്, തമ്പി പോള്‍, പി.വി.പൗലോസ്, എം.പി.പത്രോസ്, അനില്‍ കാഞ്ഞിലി, ബി.സെയ്തുമുഹമ്മദ്, ഡോ.സി.എ.മുകുന്ദന്, എം.എന്‍.സൈമണ്‍, ജിജോ ആന്റണി, സി.ഡി.എസ് ചെയര്പേഴ്സന് ഷീല ബഹനാന് തുടങ്ങിയവര്‍ സംസാരിച്ചു. പച്ചക്കറികള്‍ കൊണ്ട് തീര്‍ത്ത നിലവിളക്കും, കുടുംബശ്രീ പ്രവര്‍ത്തകരുടെയും കര്‍ഷകരുടെയും നാടന്‍ പാട്ടും ശ്രദ്ധേയമായി.
പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പദ്ധതിയുടെ ഭാഗമായി സ്ക്കൂള് വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍ ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.ബി ചന്ദ്രശേഖര വാര്യര്‍ അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."