HOME
DETAILS
MAL
കോടതി ഉത്തരവ് മറികടന്ന് ഓടുന്ന ബസുകള്‍ തടയുമെന്ന് വികസന സമിതി
backup
December 10 2016 | 22:12 PM
മഞ്ചേരി: മഞ്ചേരിയില്‍ കോടതി ഉത്തരവ് മറികടന്ന് സര്‍വിസ് നടത്തുന്ന ബസുകള്‍ തിങ്കളാഴ്ച മുതല്‍ തടയുമെന്നു കച്ചേരിപ്പടി വികസന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോടതി ഉത്തരവിനെ തെറ്റിദ്ധരിപ്പാച്ചാണ് ചില ബസുകള്‍ സര്‍വിസ് നടത്തുന്നത്. പെരിന്തല്‍മണ്ണ, മലപ്പുറം ഭാഗത്തുനിന്നു മഞ്ചേരിയില്‍വന്നു തിരിച്ചുപോകുന്ന വാഹനങ്ങള്‍ ഐ.ജി.ബി.ടി സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അതതു ഭാഗത്തേക്കു പോകണമെന്നതൊഴികെയുള്ള മറ്റു സര്‍വിസുകള്‍ കോടതി ഉത്തരവിനെതിരാണ്.
ശരിയായ ഗതാഗത രീതി നടപ്പിലാക്കാന്‍ അധികൃതര്‍ വിമുഖത കാണിക്കുകയാണന്നും ഇതിനെതിരേ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആവിഷ്‌കരിക്കമെന്നും സമിതി നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
വാര്‍ത്താസമ്മേളനത്തില്‍ തെല്ലത്ത് മുഹമ്മദ്, മോഹന്‍, നാസര്‍, സമീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."