HOME
DETAILS

കെ.എസ്.ആര്‍.ടി.സിക്ക് കൂടുതല്‍ തുക അനുവദിക്കാനാവില്ല: ഐസക്

  
backup
December 12 2016 | 01:12 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81


ന്യൂഡല്‍ഹി: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഇനിയും കൂടുതല്‍ തുക അനുവദിക്കാനാവില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കെ.എസ്.ആര്‍.ടി.സിക്ക് പരമാവധി സഹായം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇനിയും കൂടുതല്‍ തുക നല്‍കുക എന്നത് പ്രായോഗികമല്ല. ലാഭവും നഷ്ടവും ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി കര്‍മപദ്ധതി തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു.
ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സിക്ക് മാസം തോറും ഉണ്ടാകുന്ന നഷ്ടം നികത്താന്‍ സര്‍ക്കാരിന് സാധിക്കില്ല.
വായ്പ എടുത്ത് എക്കാലവും മുന്നോട്ടുപോകാമെന്ന സമീപനം ശരിയല്ല. ഈ സമീപനം വലിയ പ്രതിസന്ധിയിലേക്കായിരിക്കും സ്ഥാപനത്തെ എത്തിക്കുക. എന്നാല്‍, പുതിയ സി.എന്‍.ജി ബസുകള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും.  ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെന്‍ഷനും അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വായ്പയുടെ പലിശ കുറയ്ക്കുന്നത് അടക്കമുള്ള സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. കെ.എസ്.ആര്‍.ടി.സിയെ പുനരുദ്ധരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago