ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ തമ്മില്‍ തര്‍ക്കം; ഹോട്ടല്‍ അടിച്ചു തകര്‍ത്തു
ബാലരാമപുരം: കഴിഞ്ഞദിവസം രാത്രി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഇരു സംഘങ്ങളിലെ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം ഹോട്ടല്‍ അടിച്ചു തകര്‍ത്തതില്‍ കലാശിച്ചു. ബാലരാമപുരം ജങ്ഷനിലുളള എസ്.പി.ആര്‍ ഹോട്ടലില്‍ തിങ്കളാഴ്ച രാത്രി 10.45 ഓടുകൂടിയായിരുന്നു സംഭവം.
ബാലരാമപുരം ചാവനടിനട സ്വദേശികളായ സുജിത്ത്, നികേഷ് എന്നിവര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ ഭക്ഷണം കഴിക്കാനെത്തിയ അഞ്ചംഗ സംഘത്തിലൊരാളെ സുജിത്ത് നോക്കി പരിഹസിച്ചുവെന്ന് ആരോപിച്ച് തുടങ്ങിയ വാക്കേറ്റമാണ് സംഘട്ടനത്തിലും ഹോട്ടല്‍ അടിച്ചു തകര്‍ത്തതിലും കലാശിച്ചത്.
ഹോട്ടലിലെ കസേരകളും മേശകളും അക്രമികള്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്നലെ രാവിലെ 6.00 മുതല്‍ വൈകിട്ട് 6.00 വരെ ബാലരാമപുരത്ത് ഹര്‍ത്താല്‍ ആചരിച്ചു. സംഘര്‍ഷത്തിനിടെ സുജിത്തിനും നികേഷിനും തലയ്ക്ക് മര്‍ദ്ദന മേറ്റു. ഇവര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുക്കുകയും മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബാലരാമപുരം അതിയന്നൂര്‍ വഴിമുക്ക് കെ.വി.ഹൗസില്‍ നിയാസ് (27) , പച്ചി ക്കോട് പുതുവല്‍പുത്തന്‍വീട്ടില്‍ അബ്ദുള്‍ വാഹീദ് (27) , ബാലരാമപുരം വഴിമുക്ക് വെട്ടുവിളാകം വീട്ടില്‍ അസറുദ്ദീന്‍ (28) എന്നിവരെയാണ് പിടികൂടിയത്. മറ്റ് രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."