HOME
DETAILS

എയര്‍ഹോണ്‍ മുഴക്കുന്ന ബസുകള്‍ക്ക് പൂട്ടിടാനൊരുങ്ങി ഗതാഗത വകുപ്പ്

  
backup
December 15 2016 | 08:12 AM

%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ac%e0%b4%b8

 

പാലക്കാട്: ജില്ലയില്‍ എയര്‍ഹോണ്‍ മുഴക്കി മരണപ്പാച്ചില്‍ നടത്തുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. വേഗപ്പൂട്ട് അഴിച്ചുമാറ്റിയ മുഴുവന്‍ ബസുകള്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. വാര്‍ഷിക പരിശോധന സമയത്ത് വേഗപ്പൂട്ട് ഘടിപ്പിച്ച് ക്ലിയറന്‍സ് നേടുകയും തുടര്‍ന്നു അത് അഴിച്ചുമാറ്റി സര്‍വീസ് നടത്തുകയുമാണ് ബസുകള്‍ ചെയ്യുന്നത്. ഇതുകൊണ്ടുതന്നെ അപകടങ്ങള്‍ വ്യാപകമാകുന്നതും മോട്ടോര്‍ വാഹനവകുപ്പ് ഗൗരവമായി കാണുന്നുണ്ട്. വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിനു നിരോധനമുള്ള എയര്‍ഹോണുകളാണ് ബസുകളില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇന്‍സ്‌പെക്ഷന്‍ സമയത്ത് അഴിച്ചുമാറ്റുന്ന ഇവ പിന്നീടാണ് ഘടിപ്പിക്കുന്നത്.
കടുത്ത ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന ഹോണുകളാണ് ഇവ. നല്ല ശബ്ദത്തില്‍ ഹോണ്‍ മുഴക്കി ചെറുവാഹനങ്ങളെയും ഇരുചക്രവാഹനങ്ങളെയും യാത്രക്കാരെയുമെല്ലാം ഭയപ്പെടുത്തിയാണ് മേല്‍പറഞ്ഞ ബസുകളുടെ അപകടകരമായ മരണപ്പാച്ചില്‍. പ്രധാന പാതകളിലെല്ലാം ഇതു പതിവായിരിക്കയാണ്.
വാഹനത്തിരക്കും ജനത്തിരക്കും ഏറെയുള്ള പാതകളില്‍ ഇങ്ങനെ മരണപ്പാച്ചിലും ഹോണും മുഴക്കി ബസുകളുടെ ഓട്ടത്തിനെതിരേ വ്യാപകമായി പരാതിയും ഉയര്‍ന്നിട്ടുണ്ട്. കെ.എസ്.ആര്‍.ടി ബസുകള്‍ പോലും വേഗപൂട്ട് അഴിച്ചു മാറ്റിയാണ് ഓടുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. വളരെ പഴക്കമുള്ള ബസുകള്‍ പോലും സര്‍വീസ് നടത്തുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെയും നടപടിയ്‌ക്കൊരുങ്ങുകയാണ് അധികൃതര്‍. ബസുകളുടെ പരിശോധനയ്‌ക്കൊപ്പം ഹെല്‍മറ്റില്ലാതെയും മൂന്നുപേരെ ഇരുത്തിയും മറ്റും ബൈക്കില്‍ പോകുന്നത് ഉള്‍പ്പെടെയുള്ളവയും ഇനി പരിശോധിക്കും. വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയുള്ള പരിശോധനയ്ക്കു പകരം ഫോട്ടോയെടുത്ത് പിഴ വിവരം വാഹന ഉടമയെ അറിയിക്കും.
പിഴ അടച്ചില്ലെങ്കില്‍ നടപടിയുണ്ടാകും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്. ഇലക്ട്രിക് ഹോണുകളാണ് വാഹനകളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ നഗരപരിധിയില്‍ പഴയകാലത്തെ ബള്‍ബ് ഹോണ്‍ ഉപയോഗിക്കണമെന്ന നിര്‍ദേശവും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago