HOME
DETAILS
MAL
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
backup
December 16 2016 | 06:12 AM
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രതിപക്ഷവും-കേന്ദ്രസര്‍ക്കാരും രൂക്ഷമായി കൊമ്പുകോര്‍ക്കുന്നതിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രേഹുല് ഗാന്ധി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ പ്രശ്നങ്ങളാണ് രാഹുല്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്. ഇന്ന് രാവിലെ 11ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ നടപടി കൈകൊള്ളാന്‍ രാഹുല്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്കി.
കഴിഞ്ഞ ദിവസം മോദിക്കെതിരെ രാഹുല്‍ അഴിമതി ആരോപണവുമായി രംഗത്തു വന്നിരുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ രാഹുല്‍ യു.പി സന്ദര്ശിച്ചിതിന്റെ ഭാഗമായി മനസ്സിലാക്കിയ റിപ്പോര്‍ട്ടാണ് മോദിക്ക് സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."