പൊലിസുദ്യോഗസ്ഥനെ അക്രമിച്ച കേസ്: പ്രതികള്‍ കോടതിയില്‍ ഹാജരായി
കോട്ടയം: മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ ചിങ്ങവനം പൊലിസ് സ്‌റ്റേഷനിലെ എഎസ്‌ഐയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി കോടതിയില്‍ കീഴടങ്ങി. ഏറ്റുമാനൂര്‍ സ്വദേശി ഫിറോസ്(28) ആണ് ചങ്ങനാശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 11ന് രാത്രി 11.30 നായിരുന്നു കേസിനാസ്പദമായ സംഭവം. ചിങ്ങവനം പൊലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ കെ.കെ. രാജനാണ് മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. സെമിനാരിപ്പടി- എഫ്എസിടി റോഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു കാര്‍ കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥനത്തില്‍ ചിങ്ങവനം പൊലിസ് സ്‌റ്റേഷനില്‍ നിന്നും എഎസ്‌ഐയുള്‍പ്പെടെയുള്ള സംഘം സംഭവ സ്ഥലത്ത് എത്തുകയും കാറിലുണ്ടായിരുന്നവരെ പിടികൂടുകയും ചെയ്തു.
അതിനിടിയല്‍ കാറിലുണ്ടായിരുന്ന ഫിറോസ് എഎസ്‌ഐയെ മര്‍ദിക്കുകയും കല്ലുകൊണ്ട് ഇടിച്ച് കൈയ്ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നു ഇയാള്‍ ഓടിരക്ഷപ്പെട്ടു. സംഘത്തില്‍ നാലു പേരുണ്ടായിരുന്നു.
ബാക്കി മൂന്നു പേരെ പൊലിസ് അന്നു കസ്റ്റഡിയിലെടുത്തിരുന്നു. ചേര്‍ത്തല ഇരവിനല്ലൂര്‍ സ്വദേശികളായ ജിജിന്‍ ജോര്‍ജ്(23), നിധിന്‍ തോമസ്(25), ചന്തു (27) എന്നിവരെയാണ് പൊലിസ് പിടികൂടിയത്. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."