HOME
DETAILS
MAL
കന്നുകാലി ഇന്‍ഷുറന്‍സ് ഈ വര്‍ഷം തന്നെ നടപ്പാക്കും: മന്ത്രി രാജു
backup
December 16 2016 | 08:12 AM
തിരുവനന്തപുരം: കന്നുകാലികള്‍ക്കുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്നും സംസ്ഥാനത്ത് 40,000 പശുക്കളെ ഇന്‍ഷുര്‍ ചെയ്യാനുള്ള നടപടി ആരംഭിച്ചുവെന്നും മന്ത്രി അഡ്വ. കെ. രാജു.
വി.ജെ.ടി ഹാളില്‍ സംസ്ഥാന മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്ന കുളമ്പുരോഗ പ്രതിരോധ തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്നുകാലി കര്‍ഷകര്‍ക്കുള്ള ദുരന്ത സഹായ വിതരണം, കുളമ്പുരോഗത്തിനെതിരേയുള്ള വാക്സിന് കൈമാറ്റം എന്നിവ മന്ത്രി നിര്‍വ്വഹിച്ചു.
മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍ ശശി, ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ ജോര്‍ജുകുട്ടി ജേക്കബ്, കെ.എല്‍.ഡി.ബീ മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ്, ഐഷാ ബേക്കര്‍, ഡോ. എസ് ബാബു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."