HOME
DETAILS

പന്നിയങ്കര മേല്‍പ്പാലം യു.ഡി.എഫ് പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു

  
backup
December 18 2016 | 05:12 AM

%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%af

 

കോഴിക്കോട്: ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പന്നിയങ്കര മേല്‍പ്പാലം ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കെ ചടങ്ങില്‍ സ്ഥലം എം.എല്‍.എ ഡോ. എം.കെ മുനീറിനെ അവഗണിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മകയി ഉദ്ഘാടനം ചെയ്തു. കല്ലായി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് കാല്‍നടയായി പന്നിയങ്കര മേല്‍പ്പാലത്തിലേക്ക് പ്രവേശിച്ച പ്രവര്‍ത്തകരെയും നേതാക്കളേയും പാലത്തിനു സമീപം പൊലിസ് തടഞ്ഞു. തുടര്‍ന്ന് മുന്‍ കൗണ്‍സിലറും പ്രദേശവാസിയുമായ മൂസക്കോയ നാടമുറിച്ച് പ്രതീകാത്മക ഉദ്ഘാടനം നിര്‍വഹിച്ചു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 81 കോടി രൂപ വകയിരുത്തി പ്രവര്‍ത്തനസജ്ജമാക്കിയ പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് ഇടതുപക്ഷ മാമാങ്കമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. പാലത്തിനായി സ്ഥലം വിട്ടുനല്‍കിയ വ്യാപാരി വ്യവസായികള്‍, പ്രദേശവാസികള്‍, മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരെയൊന്നും ചടങ്ങിനു ക്ഷണിക്കാതെ പുതിയ അവകാശികളെ കൊണ്ടുവന്നുള്ള പ്രഹസനമാണ് സര്‍ക്കാര്‍ നടത്തുന്നത്. യു.ഡി.എഫ് ഭരണകാലത്ത് പ്രവൃത്തി ആരംഭിച്ച പാലത്തിന്റെ തുടക്കം മുതല്‍ അവസാനം വരെയുള്ള നേട്ടങ്ങള്‍ പ്രദേശത്തുകാര്‍ കണ്ടതാണ്. മേല്‍പ്പാലത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളെ കുറിച്ച് യാതൊന്നും പറയാത്ത ഇടതു സര്‍ക്കാര്‍ പാലം ഉദ്ഘാടനത്തിനൊരുങ്ങിയപ്പോള്‍ ഞങ്ങളാണുണ്ടാക്കിയതെന്ന് അവകാശപ്പെടുകയാണ്. ജനപ്രതിനിധികളോട് വേണമെങ്കില്‍ പങ്കെടുത്താല്‍ മതിയെന്ന ധാര്‍ഷ്ട്യം അംഗീകരിച്ചു നല്‍കാനാകില്ലെന്നും ഡോ. എം.കെ മുനീര്‍ എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
പാലത്തിന്റെ ജനകീയ ഉദ്ഘാടനം ഇവിടെ നടന്നുകഴിഞ്ഞെന്നും മുഖ്യമന്ത്രി ഞായറാഴ്ച നിര്‍വഹിക്കുന്നത് രാഷ്ട്രീയപ്രേരിത ഉദ്ഘാടനമാണെന്നും നിയുക്ത ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. കൗണ്‍സിലര്‍മാരായ സി. അബ്ദുറഹ്മാന്‍, നിര്‍മല, കെ.ടി ബീരാന്‍കോയ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി. കുഞ്ഞാലി, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, സൗത്ത് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ. മൊയ്തീന്‍കോയ, സെക്രട്ടറി സി.ടി സക്കീര്‍ ഹുസൈന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago