കപ്പ് ബ്ലാസ്റ്റേഴ്സിനെന്ന് വയനാടന്‍ താരങ്ങള്‍
മേപ്പാടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ മൂന്നാം സീസണിന്റെ ഫൈനല്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സും കൊല്‍ക്കത്തയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് ജൂനുയര് താരങ്ങളായ വയനാടന്‍ താരങ്ങളും പ്രാര്‍ഥനയിലാണ്. ബ്ലാസ്റ്റേഴ്സ് കപ്പുയര്‍ത്തുമെന്നാണ് അരപ്പറ്റ നോവയുടെയും വയനാട് എഫ്സിയുടെയും ക്യാംപിലൂടെ ബ്ലാസ്റ്റേഴ്സ് ജൂനിയര്‍ ടീമില്‍ ഇടംപിടിച്ച വയനാടന്‍ താരങ്ങള്‍ പറയുന്നത്.
യാസിന് മാലിക്, ശ്രീജിത്ത്, പോള്‍, അരുണ്‍ കുമാര്‍, സനൂപ് എന്നിവരാണ് ബ്ലാസ്റ്റേഴ്സ ജൂനിയര്‍ ടീമിലെ വയനാടന്‍ സാനിധ്യം.
കഴിഞ്ഞ തവണത്തെ ബ്ലാസ്റ്റേഴ്സിന്റെ കോച്ച് ടെറി ഫെലാന് ആണ് ജൂനിയര്‍ ടീമിനെ പരിശീലിപ്പിക്കുന്നത്. കളികാണാന്‍ സ്റ്റേഡിയത്തിലേക്ക് ഇവര്‍ക്ക് സൗജന്യമായി പ്രവേശിക്കാമെങ്കിലും സ്കൂളില്‍ പരീക്ഷ നടക്കുന്നതിനാല്‍ കൊച്ചിയില്‍ പോകുന്നില്ല.
വരും വര്‍ഷങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ സീനിയര്‍ ടീമില്‍ ഇടം കണ്ടെത്തുകയാണ് ഇവരുടെ ലക്ഷ്യം. അരുണ്‍ ഗോള്‍ കീപ്പറാണ്.
ബാക്കിയുള്ള നാല് ഫോര്‍വേടുകളും ആണ്. അഞ്ച് വര്‍ഷത്തോളമായി താഴെ അരപ്പറ്റയില്‍ പന്ത് തട്ടി പരിശീലിക്കുകയായിരുന്നു ഈ താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."