ചരിത്രാവര്‍ത്തനം; കൊമ്പന്മാര്‍ ചെരിഞ്ഞു
കൊച്ചി: പ്രതീക്ഷകളുടെ കൂമ്പാരവുമായി കൊച്ചിയിലെത്തിയ കൊമ്പന്മാര്‍ക്ക് കലാശപ്പോരാട്ടത്തില്‍ അടിതെറ്റി. ഷൂട്ടൗട്ടില്‍ 3-4 കേരളം കൊല്‍ക്കത്തയോടെ തോറ്റു. ചരിത്രം പിന്നെയും കേരളത്തിന്റെ ആഗ്രഹങ്ങള്‍ക്ക് മുമ്പില്‍ ഒരു വന്‍മതിലായി നിലകൊണ്ടു. ഐ.എസ്.എല്‍ ചരിത്രത്തിന്റെ ആദ്യ സീസണ്‍ മൂന്നാം സീസണിലും കലാശപ്പോരാട്ടത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു.
മല്‍സരത്തിന്റെ മുഴുവന്‍ സമയവും അധികസമയവും 1-1 ല്‍ നിന്നും സമനിലയില്‍ നിന്നും മുന്നോട്ടുപോവാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞില്ല. അതിനാല്‍ ചാംപ്യന്‍മാരെ നിര്‍ണയിക്കാന്‍ മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി.
♦ ആദ്യം കിക്കെടുത്ത കേരളത്തിന്റെ ജര്‍മെയ്ന്‍ ലക്ഷ്യം കണ്ടു. കൊല്‍ക്കത്തയുടെ ആദ്യ കിക്കെടുക്കാനെത്തിയ ഇയാന്‍ ഹ്യൂമിന് പക്ഷേ അടിതെറ്റി. കേരളത്തിന്റെ കാവല്‍ക്കാരനായ ഗ്രേഹാം സ്റ്റാക്ക് കൈപ്പിടിയിലൊതുക്കി. കേരളത്തിന്റെ രണ്ടാം കിക്കെടുത്ത ബെല്‍ഫോര്‍ട്ട് കൊല്‍ക്കത്തന്‍ വല കുലുക്കിയപ്പോള്‍ കൊല്‍ക്കത്തയുടെ കിക്കെടുത്ത സമീഗ് ദ്യൂത്തി ലക്ഷ്യം കണ്ടു. സ്‌കോര്‍: 2-1
♦ കേരളത്തിന്റെ അടുത്ത കിക്കെടുത്ത ഫെര്‍ണാണ്ടസിന് പിഴച്ചു. ദിദിയര്‍ ബോറിസ് കാഡിയോ തൊടുത്ത ഷോട്ട് ഗോള്‍ ബാറില്‍ തട്ടി പുറത്തേക്ക്. എന്നാല്‍, കൊല്‍ക്കത്തയുടെ കിക്കെടുത്ത ഫെര്‍ണാണ്ടസ് ലക്ഷ്യം കണ്ടു. സ്‌കോര്‍: 2-2
♦ മൂന്നാം സ്‌കോറിനായുള്ള കിക്കെടുത്ത കേരളത്തിന്റെ മുഹമ്മദ് റഫീക്കും കൊല്‍ക്കത്തയുടെ സാവിയര്‍ ലാറയും ലക്ഷ്യം കണ്ടു. സ്‌കോര്‍: 3-3
♦ നിര്‍ണായകമായ നാലാം കിക്കെടുത്തത് കേരളത്തിന്റെ പ്രതിരോധ താരം കെഡ്രിക്ക് ഹെങ്ബാര്‍ട്ട്. എന്നാല്‍, കേരളം ഞെട്ടിയ കാഴ്ചയാണ് കണ്ടത്. ഭാഗ്യം കൊല്‍ക്കത്തന്‍ ഗോള്‍ കീപ്പര്‍ ദെബാജിത് മജുംദാറിന്റെ കാലുകളിലൂടെയാണ്. കിക്കെടുത്ത ഹെങ്ബാര്‍ട്ട് പോസ്റ്റിന്റെ മധ്യത്തിലേക്കാണ് ഷോട്ടുതിര്‍ത്തത്. എന്നാല്‍, വലത്തോട്ട് ചാടിയ കൊല്‍ക്കത്തന്‍ ഗോളി ദെബാജിത്തിന്റെ കാലുകളില്‍ തട്ടി കേരളത്തിന്റെ പ്രതീക്ഷകള്‍ പുറത്തേക്ക്. സ്‌കോര്‍: 3-3
♦ ഗോളായാല്‍ തങ്ങള്‍ക്ക് കപ്പെന്ന പ്രതീക്ഷയോടെയാണ് കൊല്‍ക്കത്തയുടെ ജുവല്‍ രാജ ഷെയ്ക്ക് എത്തിയത്. ജുവല്‍ രാജ ആ കിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. സ്‌കോര്‍: 4-3
They're making a habit of this now! Watch @atletidekolkata lift the glorious #HeroISL trophy.#1stInTheFinals #KERvATK #LetsFootball pic.twitter.com/673yj6mW5F
— Indian Super League (@IndSuperLeague) December 18, 2016
മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും അടിക്കുമറുപടിയുമായി നിറഞ്ഞതായിരുന്നു. കേരളത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് മറുപടിയായി തിരിച്ചും കൊല്‍ക്കത്തന്‍ മുന്നേറ്റങ്ങളുണ്ടായി. ഇരു ടീമുകളും എതിരാളികളുടെ ഗോള്‍ മുഖങ്ങളില്‍ നിരന്തരം ആക്രമണം നടത്തി. ഒടുവില്‍ ലക്ഷ്യം ആദ്യം കണ്ടത് കൊമ്പന്മാര്‍. 37ാം മിനുറ്റില്‍ കേരളത്തിന്റെ മുഹമ്മദ് റഫി തന്റെ ട്രേഡ് മാര്‍ക്ക് ഹെഡിങ്ങിലൂടെ കേരളത്തെ മുന്നിലെത്തിച്ചു. മല്‍സരം 1-0
പ്രതിരോധത്തില്‍ കേരളത്തിന്റെ കൂന്തമുനയായ ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസിന് പരുക്കേറ്റു. തുടര്‍ന്ന് അദ്ദേഹം സൈഡ് ബെഞ്ചിലേക്ക് കയറി. എന്നാല്‍, മല്‍സരത്തില്‍ പിന്നീടുള്ള നിമിഷങ്ങളിലെല്ലാം ഹ്യൂസിന്റെ അഭാവം അനുഭവപ്പെട്ടു. മല്‍സരത്തിലുടനീളം ആ വിടവ് നികത്താന്‍ കേരളത്തിന്റെ താരങ്ങള്‍ക്കായില്ല. വൈകാതെ ആ വിടവിന് വൈകാതെ കേരളത്തിന് വില നല്‍കേണ്ടി വന്നു. 44ാം മിനുറ്റില്‍ കിട്ടിയ കോര്‍ണര്‍ കിക്ക് വലയിലാക്കി കൊല്‍ക്കത്തയുടെ ഹെന്‍ട്രിക് സെറീനോയുടെ വക ഗോള്‍. റാഫിയുടെ ഹെഡര്‍ ഗോളിന് മറുപടിയായി സെറീനോയുടെ ഈ ഗോളും. 1-1 സമനിലയില്‍ ആദ്യ പകുതി ഇരു ടീമുകളും പിരിഞ്ഞു.
[caption id="attachment_194593" align="alignnone" width="620"] കലാശപ്പോരാട്ടത്തില്‍ കിരീടം ചൂടിയ കൊല്‍ക്കത്തന്‍ ടീമംഗങ്ങള്‍ വിജയാഹ്ലാദത്തില്‍ കോച്ചിനെ എടുത്തുയര്‍ത്തുന്നു[/caption]ആവേശം നിറഞ്ഞ ആദ്യ പകുതിയുടെ നേര്‍ വിപരീതമായിരുന്നു കലാശപ്പോരാട്ടത്തിന്റെ രണ്ടാം പകുതി. ആവേശത്തിന്റെ കനലുകള്‍ മാത്രമായിരുന്നു കാണികള്‍ക്ക് കാണാന്‍ കഴിഞ്ഞത്. ആദ്യ പകുതിയില്‍ കണ്ട മൂര്‍ച്ചയേറിയ മുന്നേറ്റങ്ങളെല്ലാം രണ്ടാം പകുതിയില്‍ ഇരു ടീമുകളുടെയും മൂര്‍ച്ച കുറഞ്ഞ നീക്കങ്ങളായി. ഒറ്റപ്പെട്ട നീക്കങ്ങളായി ചില സമയങ്ങളില്‍ കൊല്‍ക്കത്തന്‍ താരങ്ങള്‍ കേരള ഗോള്‍മുഖത്തേക്ക് വന്നെങ്കിലും ലക്ഷ്യങ്ങളെല്ലാം കൊമ്പന്മാരുടെ ഭാഗ്യത്താല്‍ അകന്നു.
മുഴുവന്‍ സമയവും സമനിലയിലായതിന് തുടര്‍ന്ന് മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. ബെല്‍ഫോര്‍ട്ടിന്റെ വക ചില മിന്നലാക്രമങ്ങളൊഴിച്ചാല്‍ എക്‌സ്ട്രാ ടൈമിന്റെ മുപ്പത് നിമിഷങ്ങളിലും മല്‍സരം രണ്ടാം പകുതിയുടെ മറ്റൊരു പതിപ്പായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."