ഇടതുഭരണത്തില്‍ ജനം അസംതൃപ്തര്‍: വി സുരേന്ദ്രന്‍ പിള്ള
പാനൂര്‍:സാധാരണ ജനങ്ങള്‍ക്കു പിണറായി സര്‍ക്കാര്‍ വില കല്‍പിക്കുന്നില്ലെന്നും കുടിലു മുതല്‍ കൊട്ടാരം വരെയുള്ള ജനം ഇടതുഭരണത്തില്‍ അസംതൃപ്തരാണെന്നും ജനതാദള്‍ യു സംസ്ഥാന ജനറല്‍ സെക്രട്ടറി വി സുരേന്ദ്രന്‍ പിള്ള.
പുത്തൂരില്‍ പി.ആര്‍ 16ാം ചരമ വാര്‍ഷികാചരണ പരിപാടിക്കു തുടക്കം കുറിച്ചു നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റേഷനരി കിട്ടാതായിട്ടു മാസങ്ങളായി. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചെന്നു പറഞ്ഞു കേരള സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കുകയാണ്.
മുന്‍ സര്‍ക്കാരുകള്‍ ശക്തമായി ഇടപെട്ട് ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നും ഈ സര്‍ക്കാര്‍ ഒന്നും ചെയ്യാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ കെ.പി ചന്ദ്രന്‍ അധ്യക്ഷനായി. ജനതാദള്‍ യു ജില്ലാ പ്രസിഡന്റ് കെ.പി മോഹനന്‍, കിസാന്‍ ജനത സംസ്ഥാന പ്രസിഡന്റ് അയത്തില്‍ അപ്പുക്കുട്ടന്‍, പത്മജാ ഭരതന്‍, ടി.പി അബൂബക്കര്‍ ഹാജി, രവീന്ദ്രന്‍ കുന്നോത്ത്, ടി.പി അനന്തന്‍, എന്‍ ധനഞ്ജയന്‍, കരുവാങ്കണ്ടി ബാലന്‍, ചീളില്‍ ശോഭ, വി.പി മോഹനന്‍, എന്‍ അഖില്‍, പി.കെ പ്രവീണ്‍, എന്‍.കെ അനില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."