റഷ്യയില്‍ വിഷമദ്യം കഴിച്ച് 33 മരണം
മോസ്കോ: റഷ്യയില്‍ മദ്യത്തില്‍ വീര്യംകൂട്ടാന്‍ കുളിക്കാനുള്ള സോപ്പിന്റെ സത്ത് ചേര്‍ത്ത് കഴിച്ച 33 പേര് മരിച്ചു. സൈബീരിയന്‍ നഗരത്തിനടുത്തെ ഇന്കുത്സിലാണ് സംഭവം.
മദ്യത്തില്‍ മെഥനോളും മറ്റ് വിഷാംശങ്ങളും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. തണുത്തുറഞ്ഞു പോകാതിരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുക്കളും മദ്യത്തില്‍ കലര്‍ന്നിരുന്നതായി കണ്ടെത്തി.
വീര്യംകൂട്ടാന്‍ മദ്യത്തില്‍ സോപ്പിന്റെ സത്ത് ചേര്‍ത്ത രണ്ടു പേരെ അറസ്റ്റ് ചെയ്തു. 500 ലിറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്തു നശിപ്പിച്ചു. വീട്ടില്‍ നിര്‍മിച്ചതാണ് മദ്യമെന്ന് പൊലിസ് പറഞ്ഞു. അന്വേഷണത്തിന് റഷ്യന്‍ പ്രധാനമന്ത്രി ദിംത്രി മദ്്വേദേവ് ഉത്തരവിട്ടു. വെന്റിങ് മെഷിന് ഉപയോഗിച്ച് മദ്യവിതരണം കാര്യക്ഷമമാക്കാനും അദ്ദേഹം നിര്‍ദേശം നല്കി. മദ്യത്തില്‍ വീര്യംകൂട്ടാന്‍ ഇത്തരം വസ്തുക്കള്‍ ചേര്‍ക്കുന്നത് റഷ്യയില്‍ പതിവാണെങ്കിലും വലിയതോതിലുള്ള അപകടങ്ങള്‍ ഉണ്ടാകാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."