നോട്ടുരഹിത ഇടപാടുകളെക്കുറിച്ചുള്ള ബോധവത്കരണ യോഗം 22ന്
കൊല്ലം: നോട്ടുരഹിത ഇടപാടുകള്‍ വ്യാപിപ്പിക്കുന്നതിനും ഡിജിറ്റല്‍ പേയ്മെന്റിനെപ്പറ്റി ബോധവല്‍ക്കരണം നടത്തുന്നതിനും ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടവും ലീഡ് ബാങ്കും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിശീലന പരിപാടി 22ന് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാതല ഓഫീസര്‍മാര്‍, ബാങ്കുകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിന് മുന്നോയിടിയായി നോട്ടുരഹിത ഇടപാടുകളെക്കുറിച്ച് അക്ഷയയുടെ നേതൃത്വത്തത്തില്‍ ഇന്ന് ജില്ലാ ലൈബ്രറി ഹാളില്‍ അക്ഷയ സംരംഭകര്‍ക്കായി പരിശീലനം നല്‍കും. ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപകമാക്കുന്നതിനായി യു.പി.ഐ, യു.എസ്.എസ്.ഡി, ആധാര്‍ പേമെന്റ്, വാലറ്റ്, റുപെ, ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡ് ഇവയില്‍ ഏതെങ്കിലും മാര്‍ഗത്തില്‍ രണ്ട് ഇടപാടുകള്‍ വിജയകരമായി നടത്തുന്നവര്‍ക്ക് നീതി ആയോഗിന്റെ ഭാഗമായി ഇന്‍സെന്റീവ് നല്കാന് തീരുമാനമുണ്ടെന്ന് ജില്ലാ കലക്ടര്‍ മിത്ര റ്റി അറിയിച്ചു. വ്യക്തികളെ ഡിജിറ്റല്‍ ഇടപാടിലേക്ക് എന്റോള്‍ ചെയ്യിക്കുമ്പോള്‍ സി.എസ്.ഇ ഓപ്പറേറ്റര്‍മാര്‍ക്കും ഇന്‍സെന്റീവ് നല്‍കുമെന്നും നീതി ആയോഗ് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."