HOME
DETAILS

മത്സ്യത്തൊഴിലാളികളുടെ കടം: മൊറട്ടോറിയം ഒരു വര്‍ഷം കൂടി നീട്ടി

  
backup
December 20, 2016 | 6:40 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95

തിരുവനന്തപുരം: വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങളുടെ തിരിച്ചുപിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കാലാവധി 2016 ഡിസംബര്‍ 31ന് അവസാനിക്കേണ്ടതായിരുന്നു. അത് 2017 ഡിസംബര്‍ 31 വരെയാണ് നീട്ടിയത്.
നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങിന് ഇരകളായി ചികിത്സയില്‍ കഴിയുന്ന അവിനാഷ്, ഷൈജു ടി ഗോപി എന്നീ വിദ്യാര്‍ഥികളുടെ ചികിത്സാ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വഹിക്കും. വനിതകള്‍ക്കു വേണ്ടിയുള്ള തുറന്ന ജയിലിലെ ഉപദേശക സമിതി ശുപാര്‍ശ പ്രകാരം അന്നമ്മ, ലക്ഷ്മി, ഓമന എന്നീ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരെ ശിക്ഷാകാലം നിജപ്പെടുത്തി അകാല വിടുതല്‍ നല്‍കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.
റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹൈസ്‌കൂള്‍ അസിസ്റ്റന്റ് എന്‍.ടി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടാകുന്നതുവരെ അദേഹത്തെ പെരുവള്ളൂര്‍ ജി.എച്ച്.എസ്.എസില്‍ പേഴ്‌സണ്‍സ് വിത്ത് ഡിസ്എബിലിറ്റീസ് ആക്ട് പ്രകാരം എച്ച്.എസ്.എ(ഗണിതം)യുടെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാനും തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല നെയ് വിതരണത്തിൽ ഞെട്ടിക്കുന്ന അഴിമതി; 30 ബാച്ച് നെയ്യിന് പകരം രേഖകളിലുള്ളത് 6 ബാച്ചുകൾ മാത്രം; കണക്കുകളിൽ ദുരൂഹത

Kerala
  •  13 hours ago
No Image

മുന്നറിയിപ്പില്ലാതെ സർവിസ് റോഡ് അടച്ചു; വടകരയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്

Kerala
  •  13 hours ago
No Image

കോഴിക്കോട്ട് യുവാവ് മുറിയില്‍ മരിച്ച നിലയില്‍; സഹോദരനെന്ന് നടിച്ച് സുഹൃത്തിന്റെ ഫോണ്‍ കോള്‍, അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  13 hours ago
No Image

വന്ദേഭാരത് ട്രെയിനിൽ യാത്രക്കാരന് ലഭിച്ചത് പശയുടെ ട്യൂബ് ഉള്ള പരിപ്പുവട; ഐ.ആർ.സി.ടി.സിക്ക് പരാതി നൽകി

National
  •  13 hours ago
No Image

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്: ബി.ജെ.പിയിൽ പോര്; രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിഷേധം

Kerala
  •  13 hours ago
No Image

സൗദിയിലെ എണ്ണസ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ തകര്‍ത്തതായി പ്രതിരോധമന്ത്രാലയം

Saudi-arabia
  •  13 hours ago
No Image

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി

Kerala
  •  14 hours ago
No Image

UAE weather forecast: യുഎഇയില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ഉള്‍പ്രദേശങ്ങളില്‍ ചൂട് 48°C വരെ

uae
  •  14 hours ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ വൻ ക്രമക്കേട്: 498 വിദ്യാർഥികൾക്ക് അനർഹമായി മോഡറേഷൻ മാർക്ക് നൽകിയതായി എ.ജി ഓഡിറ്റ് കണ്ടെത്തൽ

Kerala
  •  14 hours ago
No Image

ഓണം വിപണി സജീവമാക്കാൻ സപ്ലൈകോ; മഞ്ഞ കാർഡുകാർക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ്

Kerala
  •  14 hours ago