പരപ്പനങ്ങാടി റെയില്‍വേ ഫൂട്ട് ഓവര്‍ബ്രിഡ്ജ് നിര്‍മാണം ഇഴയുന്നു
പരപ്പനങ്ങാടി: റെയില്‍വേ സ്റ്റേഷനിലെ ഫൂട്ട് ഓവര്‍ബ്രിഡ്ജ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കാന്‍ അധികൃതരോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് (എന്‍.എഫ്.പി.ആര്‍) പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി. ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം തുടങ്ങിവച്ച ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മാണം ഇഴയുകയാണ്.
ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നു രണ്ടാം പ്ലാറ്റ് ഫോമിലേക്ക് പോകുന്ന യാത്രക്കാര്‍ ട്രാക്കില്‍ വീണു പരുക്കേല്‍ക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. എന്നിട്ടും ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് നേരെ അധികൃതര്‍ കണ്ണടക്കുകയാണെന്ന് ഇതുസംബന്ധിച്ച് ചേര്‍ന്ന മുനിസിപ്പല്‍ യോഗം കുറ്റപ്പെടുത്തി. സംസ്ഥാന കോര്‍ഡിനേറ്റര്‍ മനാഫ് താനൂര്‍ ഉദ്ഘാടനം ചെയ്തു . ഷറഫു പഞ്ചാര അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എ.പി അബ്ദുസ്സമദ്, എം.എന്‍ മുജീബ്‌റഹ്മാന്‍, അഷ്‌റഫ് ഷിഫ, കെ.പി ഷാജഹാന്‍, അഷ്‌റഫ് തെന്നല, ഷറഫു മാപ്പുറം, സമീര്‍ കന്യകത്ത്, നൗഫല്‍ വേളക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."