മുന്‍ പ്രസിഡന്റിനെതിരേയുള്ള വാര്‍ത്ത അടിസ്ഥാനരഹിതം: യു.ഡി.എഫ്
മങ്കട: അങ്ങാടിപ്പുറം പഞ്ചായത്തില്‍നിന്നു മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കോറാടന്‍ റംലയുടെ മാതാവ് ക്ഷേമ പെന്ഷന് വാങ്ങിച്ചുവെന്ന് ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് അങ്ങാടിപ്പുറം പഞ്ചായത്ത് യു.ഡി.എഫ്.
ഇവരുടെ മാതാവ് 2003 മുതല്‍ കര്‍ഷക പെന്ഷന് വാങ്ങിയിട്ടുണ്ട്. എന്നാല്‍, 2013ല്‍ വാര്ധക്യകാലപെന്ഷന് പാസായി വന്നപ്പോള്‍ മുന്‍പു കൈപറ്റിയിരുന്ന കര്‍ഷക തൊഴിലാളി പെന്ഷന് കൈപറ്റിയിരുന്നില്ല. പോസ്റ്റ്മാന് എത്തിക്കുന്ന മണിയോര്‍ഡര്‍ തിരിച്ചയക്കുകയായിരുന്നു.
എന്നാല്‍, 2015ല്‍ വാര്‍ധക്യകാല പെന്ഷന് വാങ്ങിക്കുന്ന വ്യക്തികള്‍ക്ക് ക്ഷേമനിധി വിഹിതം അടവാക്കിയ കര്‍ഷകതൊഴിലാളി പെന്‍ഷനും വാങ്ങിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നല്കിയ കാലയളവിലെ പെന്ഷന് മാത്രമാണ് കൈപറ്റിയിട്ടുള്ളതെന്നത് പഞ്ചായത്ത് രേഖകള്‍ പരിശോധിച്ചാല്‍ കാണാനാകുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."