മത്സ്യങ്ങളിലെ രാസവസ്തു പ്രയോഗം തടയുവാനായി ഓപ്പറേഷന്‍ സാഗര്‍ റാണി
തിരുവനന്തപുരം: കേരളത്തിലെ മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്ന മത്സ്യങ്ങളില്‍ അവ കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി, ആരോഗ്യത്തിന് ഹാനികരമായ വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പന നടത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടുകൂടി ഓപ്പറേഷന്‍ സാഗര്‍റാണി എന്ന പേരില്‍ ഒരു പുതിയ കര്‍മ്മ പദ്ധതി ആരംഭിക്കുവാന്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു.
ഫിഷറീസ് വകുപ്പ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി, കേരള സര്‍വകലാശാല ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യല്‍ സ്റ്റഡീസ്, തുറമുഖവകുപ്പ്, സെന്‍ട്രല്‍ മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട്‌സ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി എന്നിവരുമായി ഇത് സംബന്ധിച്ച് മന്ത്രി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.ഓപ്പറേഷന്റെ ആദ്യഘട്ടം എന്ന നിലയില്‍ മൂന്ന് ജില്ലകളിലെ മത്സ്യബന്ധന വിതരണ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പരിശോധന വേളയില്‍ മത്സ്യം, ഐസ്, വെള്ളം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് അവയുടെ കെമിക്കല്‍ മൈക്രോബയോളജി പരിശോധനകള്‍ നടത്തും. രണ്ടാംഘട്ടത്തില്‍ മത്സ്യബന്ധന തൊഴിലാളികള്‍, ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് രാസവസ്തു പ്രയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ബോധവല്‍കരണം നടത്തുകയും, കൂടാതെ റസിഡന്റ്‌സ് അസോസിയേഷന്‍, കുടുംബശ്രീ എന്നിവരുടെ സഹായത്താല്‍ മത്സ്യ ഉപഭോക്താക്കള്‍ക്കും ഇത് സംബന്ധിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."