HOME
DETAILS

പുതിയ ആല്‍ഫ 6500 ക്യാമറയുമായി സോണി ഇന്ത്യ

  
backup
December 22 2016 | 18:12 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ab-6500-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%ae%e0%b4%b1%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af

കൊച്ചി: സോണി ഇന്ത്യ പുതിയ എ.പി.എസ്.സി സെന്‍സര്‍ ക്യാമറയായ ആല്‍ഫ 6500 (മോഡല്‍ ഐ.എല്‍.സി.ഇ) അവതരിപ്പിച്ചു. സോണിയുടെ മിറര്‍ലെസ് ക്യാമറകളുടെ നിരയില്‍പെട്ട പുതിയ മോഡലാണ് ആല്‍ഫ 6500. ലോകത്തിലെ ഏറ്റവും വേഗത കൂടിയ എ.എഫ് അക്വിസിഷന്‍  സമയമായ 0.05 സെക്കന്‍ഡില്‍ ക്യാമറയ്ക്കു മുന്നിലുള്ള  എന്തിനേയും ഫോക്കസ് ചെയ്യാന്‍ ഈ സാങ്കേതികവിദ്യയ്ക്കു കഴിയും.
ആല്‍ഫ 6300 ലുള്ളതുപോലെ പുതിയ ആല്‍ഫ 6500ല്‍ 425 ഫേസ് ഡിറ്റക്ഷന്‍ എ.എഫ് പോയ്ന്റുകളുണ്ട്. മാറ്റിവയ്ക്കാവുന്ന ലെന്‍സുള്ള ഒരു ക്യാമറയില്‍ പരമാവധി ഉള്‍ക്കൊള്ളിക്കാവുന്ന ലോകത്തിലെ ഏറ്റവും ഉയര്‍ന്ന  എ.എഫ് പോയ്ന്റുകളാണ് ഇതിലുള്ളത്.  പുതിയ ആല്‍ഫ 6500ന് സെക്കന്‍ഡില്‍ 11 ഫ്രെയിം വരെ തുടര്‍ച്ചയായ ഓട്ടോഫോക്കസും എക്‌സ്‌പോഷര്‍ ട്രാക്കിങും സഹിതം ഷൂട്ട് ചെയ്യാനാവും.
അതിവേഗത്തില്‍ നീങ്ങുന്ന വസ്തുക്കളെ ഷൂട്ട് ചെയ്യാന്‍ ഉതകുന്ന ലൈവ്‌വ്യൂ ഷൂട്ടിങ് മോഡിലാണെങ്കില്‍ ഇത് സെക്കന്‍ഡില്‍ എട്ട് ഫ്രെയിം വരെയാകാം. അതേസമയം തന്നെ ഇത് ഒരു ഇലക്‌ട്രോണിക് വ്യൂഫൈന്‍ഡറിന്റെ മെച്ചവും ഓപ്റ്റിക്കല്‍ വ്യൂഫൈന്‍ഡറിന്റെ സത്വര സ്വഭാവവും ഒന്നിച്ചുനല്‍കും. സോണി 6500 ക്യാമറയില്‍ ഇതാദ്യമായി ടച്ച്പാഡ് നിര്‍വഹണം പ്രത്യേകതയാകുകയാണ്.
വ്യൂഫൈന്‍ഡര്‍ ഫ്രെയിമിങ്ങിനും ഷൂട്ടിങ്ങിനും ഉപയോഗിക്കുമ്പോള്‍ എല്‍സിഡി സ്‌ക്രീനാണ് ടച്ച്പാഡ് ആകുന്നത്. ആല്‍ഫ ഐ.എല്‍.സി.ഇ6500(ബോഡി മാത്രം) വില 119,990 രൂപയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വൈദ്യുതി ലൈനുകൾ ഒഴിവാക്കണം': സർക്കുലർ പാലിക്കാത്തതിന്റെ ഫലം; കൊല്ലത്ത് ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടമായി

Kerala
  •  2 months ago
No Image

ഇത്തിരിക്കുഞ്ഞൻ പക്ഷികളെക്കൊണ്ട് പൊറുതിമുട്ടി ഖത്തർ; ഇതുവരെ പിടിച്ചത് 35,000 മൈനകളെ

qatar
  •  2 months ago
No Image

'നിമിഷപ്രിയയുടെ ക്രൂരത മറച്ചുപിടിച്ച് പാവമായി ചിത്രീകരിക്കുന്നു'; മലയാള മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

ഭാസ്‌കര കാരണവര്‍ വധക്കേസ്; ഒന്നാം പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

Kerala
  •  2 months ago
No Image

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും സ്വന്തമായി ഫോണുള്ള മൂന്ന് രാജ്യങ്ങളില്‍ യുഎഇയും, മറ്റു രണ്ട് രാജ്യങ്ങള്‍ ഇവ

uae
  •  2 months ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രക്ഷോഭത്തിനൊരുങ്ങി കെഎസ്‌യു; നാളെ സംസ്ഥാന വ്യാപക 'പഠിപ്പുമുടക്ക്' 

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടി 10 ദിവസത്തെ വിവാഹ അവധി; പ്രഖ്യാപനവുമായി ദുബൈ ഭരണാധികാരി

uae
  •  2 months ago
No Image

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു 

Kerala
  •  2 months ago
No Image

ഇത് തകർക്കും, ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ 1,299 രൂപ മുതൽ, അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകൾ 4,340 രൂപ മുതൽ: ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

National
  •  2 months ago
No Image

വ്യാജ ഉൽപ്പന്നങ്ങൾക്ക് വിലങ്ങിട്ട് ഡൽഹി ഹൈക്കോടതി; ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ എന്നിവയ്ക്ക് തിരിച്ചടി

National
  •  2 months ago