യു.എ.പി.എ: എസ.്ഡി.പി.ഐ രാപ്പകല്‍ പ്രതിഷേധം 28ന്
കൊച്ചി:കേരളത്തില്‍ യു. എ. പി. എ പ്രയോഗിക്കരുതെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
28ന് രാവിലെ പത്ത് മണിക്കാരംഭിക്കുന്ന സമരം എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ.സയിദ് ഉദ്ഘാടനം ചെയ്യും. ദളിത് ന്യൂനപക്ഷ പൗരാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചാര്‍ത്തുന്നത് ആശങ്കാജനകമാണ്. രാഷ്ട്രീയ വിയോജിപ്പ്, ജാതി, മതം എന്നിവയുടെ മാനദണ്ഡത്തില്‍ യു.എ.പി.എ ചുമത്തുന്ന നിലപാടാണ് നിലവിലുള്ള സര്‍ക്കാരിന്റേതെന്നും എസ്.ഡി.പി.ഐ കുറ്റപ്പെടുത്തി.വാര്‍ത്താസമ്മേളനത്തില്‍ എസ.്ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി.കെ. ഉസ്മാന്‍, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി പി.പി. മൊയ്തീന്‍കുഞ്ഞ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."