ആവശ്യങ്ങളുടെ പട്ടികയുമായി കോര്‍പറേഷനും
കണ്ണൂര്‍: ഇടതുപക്ഷം നിര്‍ദിഷ്ട ഭരണം കൈപ്പിടിയിലൊതുക്കിയ കണ്ണൂര്‍ കോര്‍പറേഷനും ആവശ്യങ്ങളുടെ പട്ടികയുമായി കാത്തിരിപ്പിലാണ്. യു.ഡി.എഫ് ഭരണകാലത്ത് ഫണ്ടുകള്‍ തടഞ്ഞുവച്ചതായും കോര്‍പറേഷനു വേണ്ട അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും അനുകൂല നിലപാടെടുക്കുന്നില്ലെന്നും പരാതി ഉയര്‍ത്തിയ ഭരണകര്‍ത്താക്കള്‍ക്കു പുതിയ ഭരണം ആശങ്കയും പ്രതീക്ഷയും നല്‍കുന്നുണ്ട്. യു.ഡി.എഫ് സര്‍ക്കാരിനു നല്കിയ ആവശ്യങ്ങളുടെ നീണ്ട പട്ടിക വീണ്ടും പൊടിതട്ടിയെടുക്കുമ്പോള്‍ ആവശ്യങ്ങള്‍ തള്ളാനും കൊള്ളാനും പറ്റാത്ത സ്ഥിതിയാണ്. പ്രധാനമായും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനാകും ആദ്യ പരിഗണന.
സൂപ്രണ്ടിങ് എന്‍ജിനിയര്‍ മുതലുള്ള തസ്തികകള്‍ കോര്‍പ്പറേഷനില്‍ ഒഴിഞ്ഞുകിടക്കുകയാണ്. കോര്പ്പറേഷന് ആസ്ഥാന മന്ദിരത്തിനായി 10 കോടി രൂപയുടെ രൂപരേഖ പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. നിലവില്‍ ബജറ്റില്‍ അഞ്ചുകോടിയും സര്‍ക്കാരില്‍ നിന്ന് അഞ്ചുകോടിയുമാണു ലഭ്യമാകേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."