HOME
DETAILS

വയോജനങ്ങള്‍ക്ക് മതിയായ ചികിത്സാസൗകര്യമൊരുക്കണം

  
backup
December 23, 2016 | 4:13 AM

%e0%b4%b5%e0%b4%af%e0%b5%8b%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-%e0%b4%9a

കാസര്‍കോട്: സര്‍ക്കാര്‍ സഹായം ലഭിക്കുന്നതും അല്ലാത്തതുമായ വയോജനങ്ങള്‍ താമസിക്കുന്ന മുഴുവന്‍ കേന്ദ്രങ്ങളിലും പരിശോധന നടത്തി മതിയായ ചികിത്സാസൗകര്യങ്ങളുണ്ടെന്നും സേവനങ്ങള്‍ ലഭിക്കുന്നുവെന്നും ഉറപ്പുവരുത്താന്‍ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായുളള നിയമസഭാ സമിതി ശുപാര്‍ശ നല്‍കി. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായുളള നിയമസഭാ സമിതി ചെയര്‍മാന്‍ സി.കെ നാണു അധ്യക്ഷനായി.
ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരു വൃദ്ധസദനവും സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന രണ്ടു വൃദ്ധസദനങ്ങളും ഉള്‍പ്പെടെ 12 വൃദ്ധസദനങ്ങളാണുളളത്. ഇതില്‍ ഗ്രാന്റ് ലഭിക്കാത്ത വൃദ്ധസദനങ്ങളും പരിശോധിക്കുകയും അന്തേവാസികള്‍ക്ക് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുകയും വേണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വയോജന പരിപാലനത്തിനു പ്രത്യേക ശ്രദ്ധ നല്‍കണം. പകല്‍ വിശ്രമ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും സമിതി നിര്‍ദേശിച്ചു.
നഗരസഭകളില്‍ നടപ്പിലാക്കുന്ന വയോമിത്രം പരിപാടി പഞ്ചായത്തുകളിലേക്കു കൂടി ലഭ്യമാക്കണമെന്ന് സിറ്റിങില്‍ പങ്കെടുത്ത മുതിര്‍ന്ന പൗരന്മാര്‍ ആവശ്യപ്പെട്ടു.
പദ്ധതികള്‍ തയാറാക്കുമ്പോള്‍ വയോജന ക്ഷേമത്തിനു ഫലപ്രദമായ പദ്ധതികള്‍ തയാറാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.
സമിതി അംഗങ്ങളായ പി അബ്ദുള്‍ഹമീദ്, പ്രൊഫ. കെ.യു അരുണന്‍, കെ കുഞ്ഞിരാമന്‍, ആര്‍ രാമചന്ദ്രന്‍, നിയമസഭാ ജോയിന്റ്‌സെക്രട്ടറി തോമസ് ചേറ്റുപറമ്പില്‍ , എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു യോഗത്തില്‍ സംബന്ധിച്ചു.


നിര്‍ദേശങ്ങളില്‍ ചിലത്

വയോജനങ്ങള്‍ക്കു ജില്ലയിലെ ആശുപത്രികളില്‍ ചികിത്സാ സൗകര്യം ലഭിക്കുന്നതിനു മുന്‍ഗണന നല്‍കണം
ആശുപത്രികളില്‍ വയോജനങ്ങള്‍ക്കായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണം
അലോപ്പതിക്ക് പുറമെ ആയുര്‍വേദം, ഹോമിയോ ചികിത്സാ സംവിധാനങ്ങളും മതിയായ സൗകര്യങ്ങളോടെ ലഭിക്കുന്നതിനുളള സൗകര്യമുണ്ടാക്കുകയും വയോജനങ്ങള്‍ക്കുള്ള മരുന്ന് ഉറപ്പുവരുത്തുകയും വേണം
ബസില്‍ വയോജനങ്ങള്‍ക്കു സംവരണം ചെയ്തിരിക്കുന്ന സീറ്റു നല്‍കുന്നതിനു മോട്ടോര്‍വാഹന വകുപ്പും പൊലിസും ശ്രദ്ധ പതിപ്പിക്കണം
ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധജനങ്ങളുടെ പട്ടിക തയാറാക്കി പൊലിസ് പരിരക്ഷ ഉറപ്പുവരുത്തണം
പൊലിസ് സ്റ്റേഷനുകളില്‍ ഓള്‍ഡ് ഏയ്ജ് ഹെല്‍പ്പ്‌ഡെസ്‌ക്കുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം
റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, പാലിയേറ്റിവ് കെയര്‍ സംവിധാനങ്ങള്‍, സാമൂഹികനീതി ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സംഘം രണ്ടു മാസത്തിലൊരിക്കല്‍ വയോജനങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കണം

പരവനടക്കം വൃദ്ധസദനം
നിയമസഭാസമിതി സന്ദര്‍ശിച്ചു

പരവനടുക്കം: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായുളള നിയമസഭാ സമിതി പരവനടുക്കം സര്‍ക്കാര്‍ വൃദ്ധസദനം സന്ദര്‍ശിച്ചു. അന്തേവാസികളോടും ജീവനക്കാരോടും സമിതി അംഗങ്ങള്‍ വൃദ്ധസദനത്തിലെ സൗകര്യങ്ങളെക്കുറിച്ചും സംവിധാനങ്ങളെകുറിച്ചും വിവരങ്ങള്‍ ആരാഞ്ഞു. വൃദ്ധസദനത്തില്‍ സൂപ്രണ്ടിനെ നിയമിക്കാനാവശ്യമായ നടപടി എടുക്കണമെന്നു നിയമസഭാ സമിതി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. സമിതി ചെയര്‍മാന്‍ സി.കെ നാണു, അംഗങ്ങളായ പി അബ്ദുള്‍ഹമീദ്, പ്രൊഫ. കെ.വി അരുണന്‍, കെ കുഞ്ഞിരാമന്‍, ആര്‍ രാമചന്ദ്രന്‍, നിയമസഭാ ജോയിന്റ് സെക്രട്ടറി തോമസ് ചേറ്റുപറമ്പില്‍ എന്നിവരാണു വൃദ്ധസദനത്തിലെത്തിയത്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍, അംഗം താഹിറ കാജുദ്ദീന്‍, ചെമ്മനാട് പഞ്ചായത്ത് അംഗം ഗീതാ ബാലകൃഷ്ണന്‍ തുടങ്ങിയവരും ഒപ്പമുണ്ടായി.
ആര്‍.ഡി.ഒ ഡോ. പി കെ ജയശ്രീ, സാമൂഹികനീതി ഓഫിസര്‍ ഡീന ഭരതന്‍, ഡപ്യൂട്ടി ഡി.എം.ഒ ഡോ. എം സി വിമല്‍രാജ്, പരാതിക്കാര്‍, മുതിര്‍ന്ന പൗരന്മാരുടെ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈ നോട്ടമിട്ട സഞ്ജുവിനെ റാഞ്ചാൻ പഞ്ചാബ് കിങ്‌സ്; വമ്പൻ അപ്‌ഡേറ്റുമായി അശ്വിൻ

Cricket
  •  17 minutes ago
No Image

ഒമാൻ പൊതുമാപ്പ്: സമയപരിധി ഡിസംബർ 31-ന് അവസാനിക്കും; നിയമലംഘകർ ഉടൻ വിസ സ്റ്റാറ്റസ് സ്ഥിരപ്പെടുത്തണമെന്ന് പൊലിസ്‌

oman
  •  27 minutes ago
No Image

കാസർകോഡിൽ വീടിന് നേരെ വെടിവെച്ച സംഭവം; ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്താൽ വെടിവെച്ചത് 14കാരനായ മകനെന്ന് പൊലിസ്

Kerala
  •  an hour ago
No Image

യുഎഇയിൽ ഇ-സ്‌കൂട്ടർ അപകടങ്ങൾ വർദ്ധിക്കുന്നു; അപകടം ഉണ്ടാക്കുന്ന യാത്രക്കാർക്കെതിരെ പൊലിസ്‌

uae
  •  an hour ago
No Image

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനം: മുംബൈയ്ക്ക് പിന്നാലെ കേരളത്തിലും ജാഗ്രതാ നിർദേശം; പൊലിസ് പട്രോളിംഗ് ശക്തമാക്കും

Kerala
  •  an hour ago
No Image

ആരാധനാലയങ്ങൾ ആക്രമിക്കാൻ ഗൂഢാലോചന നടത്തി; സഊദിയിൽ രണ്ട് പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി

Saudi-arabia
  •  2 hours ago
No Image

കേരള സർവകലാശാലയിലെ ​ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: സംസ്‌കൃത മേധാവിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

Kerala
  •  2 hours ago
No Image

കളിക്കളത്തിൽ അവൻ റിക്കി പോണ്ടിങ്ങിനെ പോലെയാണ്: മുൻ ഓസീസ് താരം

Cricket
  •  2 hours ago
No Image

യുഎഇയിൽ ഫ്രീലാൻസ് വിസ അനുവദിക്കുന്നതിൽ കർശന പരിശോധന; വ്യക്തത തേടി ഫ്രീലാൻസർമാർ

uae
  •  2 hours ago
No Image

ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനം: എട്ട് മരണം; നിരവധി പേർക്ക് പരുക്ക്; തലസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം

National
  •  3 hours ago