HOME
DETAILS

റാഞ്ചിയ വിമാനത്തിലെ എല്ലാവരെയും മോചിപ്പിച്ചു; റാഞ്ചികള്‍ കീഴടങ്ങി

  
backup
December 23, 2016 | 3:10 PM

118-%e0%b4%86%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b2%e0%b4%bf%e0%b4%ac%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d

 

വല്ലേട്ട: ലിബിയയില്‍ നിന്ന് റാഞ്ചി മാള്‍ട്ടയില്‍ എത്തിച്ച വിമാനത്തിലെ ജീവനക്കാരടക്കം എല്ലാവരെയും മോചിപ്പിച്ചു. 111 യാത്രക്കാരും ഏഴു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ടു റാഞ്ചികളും കീഴടങ്ങിയതായും മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റ് ട്വീറ്റ് ചെയ്തു.

2011 ല്‍ കൊല്ലപ്പെട്ട ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ അനുയായികളാണിവരെന്നാണ് അധികൃതര്‍ പറയുന്നത്. ഇവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ലിബിയയില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനം റാഞ്ചിയ ശേഷം മാള്‍ട്ടയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. സുരക്ഷിതമായി മാള്‍ട്ടയിലെ വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തില്‍ നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ യാത്രക്കാരെ മോചിപ്പിക്കുകയായിരുന്നു. റാഞ്ചികള്‍ തന്നെയാണ് യാത്രക്കാരെ മോചിപ്പിച്ചത്.

എന്നാല്‍ എന്തിനാണ് വിമാനം റാഞ്ചിയതെന്നോ ആരാണ് ഇതിനു പിന്നലെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. അഫ്‌രീഖിയ്യ എയര്‍വേയവ്‌സിന്റെ വിമാനമാണ് റാഞ്ചിയത്.

തെക്കുപടിഞ്ഞാറന്‍ നഗരമായ സെഭയില്‍ നിന്ന് തലസ്ഥാന നഗരിയായ ട്രിപ്പോളിയിലേക്ക് ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനമാണ് റാഞ്ചിയത്.

ലിബിയയുടെ വടക്കന്‍ തീരത്തുനിന്ന് 500 കിലോ മീറ്റര്‍ ദൂരത്തായാണ് മാള്‍ട്ട എന്ന മദ്ധ്യധരണ്യാഴി ദ്വീപ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago