HOME
DETAILS

മാരുതി ചിറ്റ്‌സ് എം.ഡി റിമാന്‍ഡില്‍

  
Web Desk
December 24 2016 | 01:12 AM

%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%9a%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%a1%e0%b4%bf-%e0%b4%b1%e0%b4%bf

കൂത്തുപറമ്പ്: ചിട്ടിയില്‍ അടച്ച സംഖ്യയ്ക്ക് പകരമായി വണ്ടി ചെക്ക് നല്‍കി വിശ്വാസ വഞ്ചന നടത്തിയെന്ന കേസില്‍ മാരുതി ചിറ്റ്‌സ് എം.ഡിയെ കോടതി റിമാന്‍ഡ് ചെയ്തു. കല്‍പറ്റയിലെ മാരുതി ചിറ്റ്‌സ് എം.ഡി ഇ.കെ സുശീല്‍ കുമാറി(48)നെയാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസു മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡു ചെയ്തത്. നെടുംപൊയില്‍ തെറ്റുവഴിയിലെ മണപ്പാട്ടി വീട്ടില്‍ പ്രമോദിന്റെ പരാതി പ്രകാരമുള്ള കേസിലാണ് നടപടി. സമാനമായ മറ്റൊരു കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനാല്‍ കൂത്തുപറമ്പ് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടു കോടതിയുടെ അനുമതിയോടെ പേരാവൂര്‍ എസ്.ഐ പി.കെ ദാസ് കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി സുശീല്‍ കുമാറിന്റെ അറസ്റ്റു രേഖപ്പെടുത്തിയിരുന്നു. പ്രതിയെ റിമാന്‍ഡു ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  12 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  27 minutes ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  an hour ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  an hour ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  an hour ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  2 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  2 hours ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  3 hours ago