HOME
DETAILS

സാംസ്‌ക്കാരിക സമന്വയവേദിയുടെ 20ാമത് കലോത്സവം

  
backup
December 24 2016 | 02:12 AM

%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%b5%e0%b5%87%e0%b4%a6

ഹരിപ്പാട്: സാംസ്‌ക്കാരിക സമന്വയവേദിയുടെ 20ാം മത് കലോത്സവം കാര്‍ത്തികപ്പള്ളി വാതല്ലൂര്‍കോയിക്കല്‍ ക്ഷേത്രത്തിനുകിഴക്ക് ഒ.എന്‍.വി നഗറില്‍ ഇന്ന് മുതല്‍ 27 വരെ നടക്കും. ഇന്ന്  സോപാനസംഗീതം, പതാക ഉയര്‍ത്തല്‍ എന്നിവ നടക്കും. യുവജന വനിതാസെമിനാര്‍ കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി.വി.കൈപ്പള്ളി ഉദ്ഘാടനം ചെയ്യും.
ഡോ.ആര്‍.രാജേഷ് വിഷയാവതരണം നടത്തും. വനിതാസെമിനാര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാറ്റിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.രാജലക്ഷി ഉദ്ഘാടനം ചെയ്യും. അഡ്വ.ഡി.ലില്ലി അദ്ധ്യക്ഷയാകും. വൈകിട്ട് അന്തപുരം കൊട്ടാരത്തിലെ കേരളകാളിദാസ സ്മൃതിമണ്ഡപത്തില്‍നിന്നും ആരംഭിക്കുന്ന മയൂരസന്ദേശ സ്മൃതിയാത്ര മാവേലിക്കര എം.എല്‍.എ ആര്‍.രാജേഷ് ഉദ്ഘാടനം ചെയ്യും. എം.എസ്സ് നാഗദാസ് അദ്ധ്യക്ഷനാകും.
 യാത്ര കലോത്സവനഗറില്‍ എത്തുമ്പോള്‍ നടക്കുന്ന സാഹിത്യസമ്മേളനം കവി സുരേഷ് മണ്ണാറശ്ശാല ഉദ്ഘാടനം ചെയ്യും. ഉണ്ണികൃഷ്ണന്‍ മുതുകുളം അദ്ധ്യക്ഷനാകും. വൈരശ്ശേരി കെ.എം.നമ്പൂതിരി, കെ.എം.പങ്കാജാക്ഷന്‍, മാങ്കുളം ജി.കെ.നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും. രാത്രി സുവര്‍ണ്ണഗീതസ്മൃതികള്‍. 25 ന് മൂന്നുവേദികളിലായി (ഡോ. ബാലമുരളീകൃഷ്ണ സ്മാരകം, കലാഭവന്‍ മണി സ്മാരകം, രാജേഷ് പിള്ള സ്മാരകം) കലാസാഹിത്യ മത്സരങ്ങള്‍ ആരംഭിക്കും. താലൂക്കിലെ സാംസ്‌ക്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് 2000 പ്രതിഭകള്‍ പങ്കെടുക്കും. വൈകുന്നേരം 4.30 ന് സമന്വയവേദി ചെയര്‍മാന്‍ ബി.രാജശേഖരന്റെ അദ്ധ്യക്ഷതയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. കലോത്സവ ഉദ്ഘാടനം ജലവിഭവവകുപ്പുമന്ത്രി അഡ്വ. മാത്യൂ.ടി.തോമസ്സ് നിര്‍വ്വഹിക്കും. മുന്‍ എം.എല്‍.എ. റ്റി.കെ ദേവകുമാര്‍ മുഖ്യ പ്രസംഗം നടത്തും, സമന്വയവേദി വെബ് സൈറ്റ് ഉദ്ഘാടനം മുന്‍ എം.എല്‍.എ. അഡ്വ.ബി ബാബു പ്രസാദ് നിര്‍വ്വഹിക്കും. പി.പ്രസാദ് മുഖ്യഅതിഥിയാകും. മുഞ്ഞിനാട്ട് രാമചന്ദ്രന്‍ കലോത്സവ സന്ദേശം നല്‍കും.
 കലാസാംസ്‌ക്കാരിക രംഗത്തെ പ്രതിഭകളെ ജില്ലാപഞ്ചായത്ത് അംഗം ജോണ്‍ തോമസ്സ് ആദരിക്കും. നഗരസഭാ കൗണ്‍സിലര്‍മാരായ കെ.എം.രാജു, എം.ബി.അനില്‍മിത്ര, കെ.എസ്.വിനോദ് തുടങ്ങിയവരും ഇതര സാമൂഹികസാംസ്‌കാരിക നായകരും പങ്കെടുക്കും. 26 നും 27 നും മത്സരങ്ങള്‍ മൂന്നു വേദികളിലായി തുടരും. 27 വൈകുന്നേരം 7 മണിയ്ക്ക് സമാപനസമ്മേളനം കായംകുളം എം.എല്‍.എ അഡ്വ.യു.പ്രതിഭാഹരി ഉദ്ഘാടനം ചെയ്യും. ഹരി.കെ.ഹരിപ്പാട് അദ്ധ്യക്ഷനാകും. ഹരിപ്പാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫസര്‍.സുധാസുശീലന്‍ മുഖ്യപ്രസംഗം നടത്തും. കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് കുമാര്‍ മുഖ്യഅതിഥിയാകും.
നഗരസഭ വൈസ് ചെയര്‍മാന്‍ എം.കെ വിജയന്‍, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, സി.ബി.സി വാര്യര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.സത്യപാലന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വ്വഹിക്കും. ബി.ജെ.പി ജില്ലാപ്രസിഡന്റ് കെ.സോമന്‍ നഗരസഭ കൗണ്‍സിലര്‍മാരായ സി.രജനി, ശ്രീവിവേക് തുടങ്ങിയവരും വിവിധ സാമൂഹിക നായകരും പങ്കെടുക്കും.
കലോത്സവം വിജയിപ്പിക്കുന്നതിന് ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സ്മിതാപ്രദീപ്, സമന്വയവേദി ഭാരവാഹികളായ കെ.വി.നമ്പൂതിരി, കെ.അനില്‍ കുമാര്‍, മനുകണ്ണന്താനം, എം.രാജീവ് ശര്‍മ്മ, മനു ചുള്ളിയില്‍, വിഷ്ണു.ഒ എന്നിവര്‍ അറിയിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago