എന്‍.എസ്.എസ് സപ്തദിന ക്യാംപ്
പൂക്കോട്ടുംപാടം: എന്‍.എസ്.എസ് സപ്തദിന സഹവാസ പഠനപ്രവര്‍ത്തന സേവന ക്യാംപുകള്‍ക്ക് തുടക്കമായി.കരുളായി കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് ക്യാംപ് ഉള്ളാട് അമരമ്പലം ഗവ എല്‍.പി സ്‌കൂളില്‍ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുജാത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം മുനീഷ കടവത്ത് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ്, കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജയിംസ് മാത്യൂ, പ്രധാനാധ്യാപകന്‍ സി ഉസ്മാന്‍ പ്രോഗ്രാം ഓഫിസര്‍ എ.പി ദിലീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് കവളമുക്കട്ട ഗവ എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് സി സുജാത ഉദ്ഘാടനം ചെയ്തു. എന്‍ അബ്ദുല്‍ മജീദ് അധ്യക്ഷനായി. കാളികാവ് റെയ്ഞ്ച് ഓഫിസര്‍ ധനിക് ലാല്‍ മുഖ്യാതിഥിയായിരുന്നു. വാര്‍ഡ്അംഗം അനീഷ് കവളമുക്കട്ട എന്‍.എസ്.എസ്ദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് കെ പവിത്രന്‍, പ്രോഗ്രാം ഓഫിസര്‍ എ.റിയാസ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
എം.ഇ.എസ് മമ്പാട് കോളജ് ഒട്ടോണമസ് എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് പറമ്പ ഗവ യു.പി സ്‌കൂളില്‍ നടന്നു. വൈകീട്ട് നാലിന് അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുജാത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ശിവദാസന്‍ഉള്ളാട് അധ്യക്ഷനായി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ ബാബു മുഖ്യപ്രഭാഷണം നടത്തി.
മഞ്ചേരി: മഞ്ചേരി എച്ച്.എം.വൈ ഹയര്‍സെക്കന്‍ഡറിസ്‌കൂള്‍ എന്‍.എസ്.എസ് സപ്തദിന ക്യാംപ് അഡ്വ. എം ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി അബ്ദുനാസിര്‍ ഉദ്ഘാടനം ചെയ്തു. വല്ലാഞ്ചിറ ഹുസൈന്‍, ടി.ഉമ്മര്‍ മാസ്റ്റര്‍, എം മുഹമ്മദ് അബൂബക്കര്‍, പി മുസ്തഫ,വല്ലാഞ്ചിറ സക്കീര്‍, കെ.ടി മുഹമ്മദ് ഇബ്രാഹീം സംസാരിച്ചു.
എളങ്കൂര്‍ പി.എം.എസ്.എ ഹയര്‍സെക്കന്‍ഡറി ഹൈസ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് സപ്തദിനക്യാംപ് ചെമ്പ്രശ്ശേരി എ.യു.പി സ്‌കൂളില്‍ അഡ്വ. എം ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രേമലത അധ്യക്ഷയായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."