HOME
DETAILS
MAL
പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ് സാമൂഹ്യവിരുദ്ധര്‍ കൈയടക്കുന്നു
backup
December 28 2016 | 06:12 AM
കളമശേരി: നിര്‍മാണം പൂര്‍ത്തിയായ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയതായി നാട്ടുകാരുടെ പരാതി. ഫാക്ട് മാര്‍ക്കറ്റിനു സമീപം പെരിയാറിനു കുറുകെയുള്ള പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിലാണ് സന്ധ്യ മയങ്ങിയാല്‍ സാമൂഹ്യ വിരുദ്ധര്‍ താവളമാക്കുന്നത്.
ആലുവ മുപ്പത്തടത്ത് നിന്നും ഏലൂരില്‍നിന്നും പുഴകടക്കാന്‍ സ്ത്രീകളടക്കം കാല്‍നടയായി ഈ പാലം ഉപയോഗിക്കുന്നുണ്ട്. ബൈക്ക് കടന്നു പോകാനും അനുവദിച്ചിട്ടുണ്ട്. മറ്റ് വാഹനങ്ങള്‍ പോകാതിരിക്കാന്‍ ഇഷ്ടിക കൊണ്ട് വഴി അടച്ചിരിക്കുകയാണ്.
എന്നാല്‍ വൈകിട്ട് ആറുമണിയായാല്‍ ബൈക്കില്‍ വരുന്നവര്‍ പാലത്തില്‍ ഇരിക്കുകയാണ് പതിവ്. ഇവര്‍ പുകവലിയും മറ്റും കൂട്ടമായി ഇരിക്കുന്നത് കാരണം സ്ത്രീകളും കുട്ടികളും ഈ വഴി പോകാന്‍ ഭയപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."