HOME
DETAILS
MAL
നീറ്റ് ഈ വര്‍ഷമില്ല; ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചു
backup
May 24 2016 | 05:05 AM
ന്യൂഡല്‍ഹി: മെഡിക്കല്‍ ഡെന്റല്‍ ഏകീകൃത പരീക്ഷ നീറ്റ് ഈ വര്‍ഷമില്ല. നീറ്റ് പരീക്ഷ ഈ വര്‍ഷം നടത്തേണ്ടെന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. ഒരു വര്‍ഷത്തേക്ക് നീറ്റ് നടത്തേണ്ടെന്ന ഓര്‍ഡിനന്‍സിനാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കിയത്.
ഇതോടെ സംസ്ഥാനങ്ങളുടെ പരീക്ഷ എഴുതുന്നവര്‍ക്ക് ജൂലായ് 24 ന്റെ നീറ്റ് പരീക്ഷ ബാധകമാവില്ല. ഓര്‍ഡിനന്‍സിന് കേന്ദ്രമന്തിസഭാ യോഗം നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
ശനിയാഴ്ച്ചയാണ് ഓര്‍ഡിനന്‍സ് രാഷ്ടപതിയുടെ പരിഗണനയ്ക്ക് അയച്ചത്. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷമാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.ഈ വര്‍ഷം മുതല്‍ മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് നീറ്റ് മാത്രമായിരിക്കും മാനദണ്ഡമെന്ന സുപ്രിംകോടതി ഉത്തരവിനെ മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."