നോട്ട് ദുരിതത്തിന്റെ ആഘാതത്തില്‍ പ്രവാസം മതിയാക്കി ‘ഭായി’മാര്‍
നോട്ട് പ്രതിസന്ധിയിലെ അരക്ഷിതാവസ്ഥയില്‍ പണിയില്ലാതായ ‘ഭായി’മാരുടെ തിരിച്ചുപോക്ക് സംസ്ഥാനത്തെ നിര്‍മാണ-ചെറുകിട വ്യവസായ മേഖകളില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കണക്കനുസരിച്ച് 25 ലക്ഷത്തിലേറെ ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. നോട്ടു നിരോധനം നിലവില്‍ വന്നതോടെ പകുതിയിലേറെ പേരും സ്വദേശത്തേക്കും അയല്‍സംസ്ഥാനങ്ങളിലേക്കും ചേക്കേറി. നോട്ടു നിരോധനത്തിന്റെ ആദ്യ ആഴ്ചകളില്‍ പതിനായിരക്കണക്കിന് തൊഴിലാളികളാണ് പ്രവാസ ജീവിതത്തിന് വിരാമമിട്ടു നാട്ടിലേക്ക് മടങ്ങിയതെങ്കില്‍ ഇപ്പോള്‍ ലക്ഷങ്ങള്‍ കവിഞ്ഞു.
നോട്ടു നിരോധനം നടപ്പാക്കിയ ആദ്യ ആഴ്ചയില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയെങ്കിലും പിന്നീട് തൊഴിലും കൂലിയും ഇല്ലാതെ വന്നതോടെയാണ് തിരിച്ചുപോക്ക് വര്‍ധിച്ചത്. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ നിശ്ചലാവസ്ഥയും നിര്‍മാണ മേഖലയിലെയും ചെറുകിട വ്യവസായ രംഗത്തെയും പ്രതിസന്ധിയും ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. ദിവസക്കൂലിയും ആഴ്ചക്കൂലിയും വാങ്ങിയിരുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടത്. ആഴ്ചയില്‍ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് 24,000 രൂപയും സ്ഥാപനങ്ങള്‍ക്ക് 50,000 രൂപയും മാത്രമേ പിന്‍വലിക്കാനാവൂ എന്നതിനാല്‍ കൂലി കൊടുക്കാന്‍ കഴിയാതെ സ്ഥാപനങ്ങളും വ്യക്തികളും വലഞ്ഞു.
ബാങ്ക് വഴി കൂലി കൊടുക്കാന്‍ തൊഴിലാളികള്‍ക്ക് അക്കൗണ്ടുകള്‍ ഇല്ലാത്തതും തിരിച്ചടിയായി. ഇതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചു. ചെറുകിട വ്യവസായ സംരംഭങ്ങളും പരമ്പരാഗത വ്യവസായമേഖലയും നോട്ടു നിരോധനം വന്നു 50 ദിവസം തികയുമ്പോഴും സ്തംഭനാവസ്ഥയില്‍ തന്നെ. ഏറ്റവും കൂടുതല്‍ ഇതരസം സ്ഥാനക്കാര്‍ പണിയെടുത്തിരുന്നത് എറണാകുളം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്.
ഇവിടങ്ങളിലെ നിര്‍മാണ, ചെറുകിട വ്യവസായ, ഹോട്ടല്‍, തോട്ടം മേഖലകളില്‍ ആളില്ലാ പ്രതിസന്ധി രൂക്ഷമായി. ഈ ജില്ലകളില്‍ ഇതരസംസ്ഥാന തൊഴിലാളികളെ മാത്രം ലക്ഷ്യമിട്ടു ഞായറാഴ്ചകളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഭായി മാര്‍ക്കറ്റുകളില്‍ എത്തിയാല്‍ മനസിലാവും എത്രമാത്രം രൂക്ഷമായ കടന്നാക്രമണമാണ് നോട്ടു നിരോധനം നടത്തിയതെന്ന്. സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ പറുദീസയായ എറണാകുളം ജില്ലയിലെ ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, കോട്ടയം നഗരം തുടങ്ങി സംസ്ഥാനത്തെ ഞായറാഴ്ചകളിലെ ഭായി മാര്‍ക്കറ്റുകളിലേക്ക് ഇപ്പോള്‍ എത്തുന്നത് വിരലിലെണ്ണാവുന്ന ഇതരസംസ്ഥാനക്കാരാണ്.
25 ലക്ഷത്തിലേറെ വരുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ 75 ശതമാനവും ജോലി ചെയ്യുന്നത് നിര്‍മാണ മേഖലയിലായിരുന്നു. ചെറുകിട വ്യവസായം, ഹോട്ടല്‍ വ്യവസായം, തോട്ടം, കാര്‍ഷികമേഖലയും ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. നോട്ട് നിരോധനം ഈ മേഖലകളില്‍ സൃഷ്ടിച്ച കടുത്ത അരക്ഷിതാവസ്ഥ തന്നെയാണ് തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള കുടിയൊഴിയലിന് ആക്കം കൂട്ടിയത്. കുറഞ്ഞ കൂലിയും കൃത്യമായി അധിക സമയം ജോലി എടുപ്പിക്കാമെന്നതും കേരളത്തിലെ തൊഴിലാളിക്ഷാമവുമാണ് ഇതരസംസ്ഥാനക്കാരെ കൂട്ടത്തോടെ ഈ മേഖലയിലേക്ക് കരാറുകാര്‍ എത്തിച്ചത്.
കൂലി ലഭിക്കാതെ വന്നതോടെ ഇടുക്കി ജില്ലയിലെ തോട്ടം മേഖലയില്‍ നിന്നും കൂട്ടത്തോടെയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ ഒഴിഞ്ഞു പോകുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ മാത്രം ആശ്രയിച്ച് നടത്തിയിരുന്ന പെരുമ്പാവൂരിലെ ഇഷ്ടിക നിര്‍മാണ ഫാക്ടറികളിലും പ്ലാസ്റ്റര്‍ ഓഫ് പാരീസ്, പ്ലൈവുഡ് ഫാക്ടറികളുമെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. ഇവിടങ്ങളിലെല്ലാം ജോലിയെടുക്കുന്നവരിലെ 90 ശതമാനം തൊഴിലാളികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. അസം, ഒഡീഷ, ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങിയവരില്‍ ഏറെയും. കൂടുതല്‍ കൂലി വാഗ്ദാനം ചെയ്തു തൊഴിലാളികളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നത് ഈ ശ്രമങ്ങള്‍ക്കും വിഘാതം സൃഷ്ടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം