'ജനസമക്ഷം 2016' സംഘടിപ്പിച്ചു
കുന്ദമംഗലം: 'പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളില്‍ മാധ്യമഇടപെടല്‍' വിഷയത്തില്‍ കുന്ദമംഗലം പ്രസ്‌ഫോറം പൊതുപ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് 'ജനസമക്ഷം 2016' പരിപാടി സംഘടിപ്പിച്ചു. വയലാര്‍ അവാര്‍ഡ് ജേതാവ് യു.കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു. പി.കെ അബൂബക്കര്‍ അധ്യക്ഷനായി.
മുന്‍ എം.എല്‍.എ യു.സി രാമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍, ഖാലിദ് കിളിമുണ്ട, പി. കോയ, ഹബീബ് കാരന്തൂര്‍, ഷാജി കാരന്തൂര്‍ പ്രസംഗിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി രാജേന്ദ്രന്‍ വിഷയാവതരണം നടത്തി.
വിവിധ മാധ്യമ അവാര്‍ഡുകള്‍ നേടിയവരെയും മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍, പഴയകാല പ്രാദേശിക ലേഖകര്‍, ഏജന്റുമാര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
പ്രസ്‌ഫോറം അംഗങ്ങളുടെ മക്കളില്‍നിന്ന് ഉന്നതവിജയം നേടിയവര്‍ക്കു പുരസ്‌കാര വിതരണവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."