ട്രായ് മാനദണ്ഡങ്ങളെ ജിയോ ഓഫര്‍ ലംഘിച്ചിട്ടില്ലെന്ന് റിലയന്‍സ്
മുബൈ: ജിയോ പുതുവത്സര ഓഫര്‍ ടെലകോം അതോററ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ മാനദണ്ഡങ്ങളെ ലംഘിച്ചിട്ടില്ലെന്ന വിശദീകരണവുമായി റിലയന്‍സ്.
2016 ഡിസംബറില്‍ അവസാനിക്കുന്ന ജിയോ വെല്‍കം ഓഫര്‍ 90 ദിവസത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തിലാണ് ട്രായ് റിലയന്‍സിനോട് വിശദീകരണം ആവശ്യപ്പെട്ടത്. ട്രായ് നിയമ പ്രകാരം മൂന്ന് മാസത്തില്‍ കൂടുതല്‍ സൗജന്യ ഓഫര്‍ നല്‍കാനാവില്ല.
2016 ഡിസംബര്‍ 31 വരെ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ,കോള്‍, എസ്.എം.എസ് എന്നിവയായിരുന്നു സൗജന്യ സേവനങ്ങളായി ജിയോ വെല്‍ക്കം ഓഫറില്‍ ഉള്‍പെടുത്തിയിരുന്നത്.
അതാണ് പുതുവത്സര ഓഫര്‍ എന്ന പേരില്‍ ജിയോ 2017 മാര്‍ച്ച് 31 വരെ നീട്ടിയത്.പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ ഓഫര്‍ ലഭ്യമാകും.
ഡിസംബര്‍ 20 നാണ് ട്രായ് റിലയൻസിനോട് വിശദീകരണം തേടിയത്.
എന്നല്‍ പുതുവത്സര ഓഫറില്‍ വിത്യാസമുണ്ടെന്നും അതിനാല്‍ ഇത് ആദ്യ ഓഫറിന്റെ തുടര്‍ച്ചയല്ലെന്നുമാണ് റിലയന്‍സ് പറയുന്നത്. ആദ്യ ഓഫറില്‍ റീചാര്‍ജിംഗ് സംവിധാനമില്ലെന്നും പുതിയ ഓഫറില്‍ റീചാര്‍ജ് ചെയ്യാനാകുമെന്നും റിലയന്‍സ് വിശദീകരിക്കുന്നു.
ഡാറ്റകള്‍ക്ക് ഓരോ ദിവസവും പരിധി കഴിഞ്ഞാല്‍ സ്പീഡ് കുറയും അത് കൂട്ടാന്‍ ഉപഭോക്താക്കാള്‍ക്ക് റീചാര്‍ജിംഗ് സൗകര്യമാണ് ജിയോ വെല്‍കം ഓഫര്‍ വാഗ്ദാനം ചെയ്യുന്നത്.
സെപ്തംബര്‍ അഞ്ചിനാണ് വെല്‍ക്കം ഓഫറുമായി ജിയോ കടന്നുവന്നത്.സ്വകാര്യ മൊബൈല്‍ രംഗത്ത് വന്‍ മത്സരങ്ങള്‍ക്കാണ് ജിയോയുടെ വരവ് വഴിയൊരുക്കിയത്.
മറ്റ് മൊബൈല്‍ കമ്പനികള്‍ക്ക് തങ്ങളുടെ നിരക്കുകള്‍ കുറക്കാന്‍ ജിയോയുടെ വരവ് കാരണമായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."