HOME
DETAILS

ഒരുങ്ങുന്നത് ദിനംപ്രതി ഒരു ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌കരിക്കാവുന്ന പ്ലാന്റ്

  
backup
December 31, 2016 | 2:13 AM

%e0%b4%92%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf

മലപ്പുറം: നിര്‍ദിഷ്ട മലപ്പുറം മില്‍മ ഡെയറി പ്ലാന്റിന് പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌കരിച്ച് പാക്കറ്റുകളാക്കാനുളള ശേഷി ഉണ്ടാവും. മൂര്‍ക്കനാട് പൊട്ടിക്കുഴി എ.എം.എല്‍.പി സ്‌കൂളിന് സമീപമുള്ള 12.4 ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ് പണിയുന്നത്. 60 കോടി രൂപയാണ് മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന പ്ലാന്റിന് ചെലവ് പ്രതീക്ഷിക്കുന്നത്. മലപ്പുറം ജില്ലയിലെയും പാലക്കാട് ജില്ലയിലെ സമീപ പ്രദേശത്തു നിന്നുമുളള പാല്‍ ഈ പ്ലാന്റില്‍ സംഭരിക്കാനാണ് പദ്ധതി. ക്ഷീര സംഘങ്ങളെ ഗ്രൂപ്പുകളാക്കി തിരിച്ച് പ്രാദേശിക ബള്‍ക്ക് മില്‍ക്ക് കൂളറുകളില്‍ ശീതീകരിച്ച് ഇന്‍സുലേറ്റഡ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ടാങ്കറുകളിലായിരിക്കും പാല്‍ പ്ലാന്റില്‍ എത്തിക്കുക.
അധികമുളള പാല്‍, നെയ്യ്, തൈര്, സംഭാരം, വെണ്ണ മുതലായ ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുളള സൗകര്യം ഈ പ്ലാന്റില്‍ ഉണ്ടായിരിക്കും. പദ്ധതിയുടെ ആദ്യഘട്ടമായി ചുറ്റുമതില്‍, അപ്രോച്ച് റോഡ്, ഫാക്ടറി കോംപൗണ്ടിനകത്തുള്ള റോഡുകള്‍ മുതലായവ തീര്‍ക്കും. രണ്ടാംഘട്ടത്തിന്റെ ടെണ്‍ണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നതേയുളളു. പ്രധാന ഫാക്ടറി കെട്ടിടം, ഓഫീസ് കാന്റീന്‍, ജോലിക്കാരുടെ വിശ്രമ മന്ദിരം, ഐസ് പ്ലാന്റ് കെട്ടിടം, ബോയിലര്‍ ഹൗസ്, മലിനജല സംസ്‌കരണ പ്ലാന്റ് മുതലായവ നിലവില്‍ വരും. മൂന്നാം ഘട്ടത്തിലായിരിക്കും യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കുക.
ഇപ്പോള്‍ ജില്ലയില്‍ വിതരണം ചെയ്യുന്ന പാലും പാല്‍ ഉത്പന്നങ്ങളും വയനാട്, പാലക്കാട്, കോഴിക്കോട് പ്ലാന്റുകളില്‍ നിന്നാണ് എത്തുന്നത്. മലപ്പുറം ഡെയറി പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുന്നതോട് കൂടി, ഇത് പുര്‍ണമായും ജില്ലയില്‍ തന്നെ ഉത്പാദിപ്പിച്ച്, സംഭരിച്ച്, സംസ്‌ക്കരിച്ച് വിപണനം നടത്തുന്നതിന് സാധ്യമാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേങ്ങരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  6 days ago
No Image

പുകമഞ്ഞ്: ഡല്‍ഹിയില്‍ വാഹനങ്ങളുടെ കൂട്ടയിടി, വന്‍ തീപിടിത്തം; നാലു മരണം, 25 പേര്‍ക്ക് പരുക്ക്

National
  •  6 days ago
No Image

മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26നും പഞ്ചായത്തുകളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27നും

Kerala
  •  6 days ago
No Image

ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷം;  200ലേറെ വിമാനങ്ങള്‍ റദ്ദാക്കി

National
  •  6 days ago
No Image

കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം; കൺസോർഷ്യത്തിന് അനുമതി നൽകി സർക്കാർ

Kerala
  •  6 days ago
No Image

എലത്തൂര്‍ തിരോധാനക്കേസ്; സരോവരത്തെ ചതുപ്പില്‍ നിന്നു കണ്ടെത്തിയ ശരീരഭാഗങ്ങള്‍ വിജിലിന്റേത് എന്ന് ഡിഎന്‍എ സ്ഥിരീകരണം

Kerala
  •  6 days ago
No Image

തദ്ദേശം; തുല്യനിലയിലുള്ള പഞ്ചായത്തുകളിൽ അനിശ്ചിതത്വം; സ്വതന്ത്രരെ ചാക്കിടാൻ മുന്നണികളുടെ ശ്രമം 

Kerala
  •  6 days ago
No Image

വീണ്ടും ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് 

Kerala
  •  6 days ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍: മേയർ സ്ഥാനം കോണ്‍ഗ്രസും ലീഗും പങ്കിടും

Kerala
  •  6 days ago
No Image

പത്തനംതിട്ട വടശ്ശേരിക്കരയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

Kerala
  •  6 days ago