HOME
DETAILS

കരുനാഗപ്പള്ളി ഫയര്‍ഫോഴ്‌സ് കെട്ടിടത്തിന് വിട്ടുവീഴ്ച്ചക്ക് തയാറാകണം: കെ.സി വേണുഗോപാല്‍ എം.പി

  
backup
December 31 2016 | 23:12 PM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%a8%e0%b4%be%e0%b4%97%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%ab%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8b%e0%b4%b4%e0%b5%8d

 

കരുനാഗപ്പള്ളി: ഫയര്‍ഫോഴ്‌സ് കെട്ടിടം പണിയുന്നതിന് ആവശ്യമായ ഭൂമി വിട്ടു കൊടുക്കുവാന്‍ പഞ്ചായത്തുകളും മുനിസിപാലിറ്റികളും വിട്ടുവീഴ്ച്ചക്ക് തയാറാകണമെന്ന് കെ.സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു.
പുത്തന്‍തെരുവ് ഗ്യാസ്ടാങ്കര്‍ ദുരന്തത്തിന്റെ 7-ാം ദുരന്തവാര്‍ഷികത്തോടനുബന്ധിച്ച് കെ.എസ് പുരം പൗരസമിതിയും സാധുജനസഹായസമിതിയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുനാഗപ്പള്ളിയുടെ വികസന രംഗത്ത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഫയര്‍ഫോഴ്‌സ് കെട്ടിടം യാഥാര്‍ഥ്യമാക്കുന്നതിന് തന്റെ എല്ലാ സ്വാധീനങ്ങളും വിനിയോഗിക്കുമെന്ന് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ഉറപ്പ് നല്‍കി.
ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉപകാര സമര്‍പ്പണവും മാതൃകാപരമായി രക്ഷാപ്രവര്‍ത്തനം നടത്തിയ മുന്‍ കരുനാഗപ്പള്ളി എസ്.ഐ എം. അനില്‍കുമാറിനെയും കരുനാഗപ്പള്ളി ഫയര്‍ ഫോഴ്‌സ് ഓഫിസര്‍ വിശീവിശ്വനാഥനെയും ഫയര്‍മാന്‍ വിനോദിനെയും കുലശേഖരപുരം പുത്തന്‍ വീട്ടില്‍ തെക്കതില്‍ സജീവിനെയും ചടങ്ങില്‍ അനുമോദിച്ചു. പൗരസമിതി പ്രസിഡന്റ് കെ.എസ് പുരം സുധീര്‍ അധ്യക്ഷനായി. കെ.പി മുഹമ്മദ്, നീലികുളം സദാനന്ദന്‍, ഇസ്മയില്‍, എം.എ സലാം, എം.എ ലത്തീഫ്, ബോബന്‍.ജി നാഥ്, ഷംസുദ്ദീന്‍, പ്രസന്നാ ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഷികത്തോട് അനുബന്ധിച്ച് പുത്തന്‍ തെരുവില്‍വെയിറ്റിങ് ഷെഡ് സ്ഥാപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വൈറ്റ് വാഷ് ഇല്ല, റമദാന് മുമ്പ് സംഭാലിലെ ഷാഹി ജുമാമസ്ജിദ് പരിസരം വൃത്തിയാക്കാം' അലഹബാദ് ഹൈക്കോടതി

National
  •  3 days ago
No Image

ഇംഗ്ലീഷ് വിദ്യാഭ്യാസമല്ല നേതാവാകാനുള്ള യോഗ്യത; തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ജെ കുര്യന്‍

Kerala
  •  3 days ago
No Image

മതവിദ്വേഷ പരാമര്‍ശ കേസില്‍ പി.സി ജോര്‍ജിന് ജാമ്യം

Kerala
  •  3 days ago
No Image

'ഹോണ്‍ അടിച്ചിട്ടും മാറിയില്ല'; ഏറ്റുമാനൂരില്‍ ട്രെയിനിനുമുന്നില്‍ ചാടി മരിച്ചത് അമ്മയും മക്കളും, കുടുംബപ്രശ്‌നമെന്ന് നിഗമനം

Kerala
  •  3 days ago
No Image

കോഴിക്കോട് സ്വകാര്യ ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ പരിപാടിക്കിടെ സംഘർഷം,   വിദ്യാർഥികൾ ഏറ്റുമുട്ടി, പരുക്ക് ; ഒരാളുടെ നില അതീവ ​ഗുരുതരം 

Kerala
  •  3 days ago
No Image

സ്വർണ വിലയിൽ ഇന്ന് വൻഇടിവ്; പവൻ വാങ്ങാൻ എത്രവേണമെന്ന് നോക്കാം

Business
  •  3 days ago
No Image

ഏഴ് വര്‍ഷത്തിന് ശേഷം അബ്ദുറഹീം നാട്ടിലെത്തി; തീരാനോവിന്റെ ഭാരവും പേറി വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ പിതാവ്

Kerala
  •  3 days ago
No Image

മാർച്ച് തികയ്ക്കാൻ വേണം 24,000 കോടി;  15,000 കോടി കടമെടുക്കാൻ കേന്ദ്രത്തെ സമീപിക്കും 

Kerala
  •  3 days ago
No Image

കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍; മരിച്ചത് ഒരു സ്ത്രീയും രണ്ടം പെണ്‍കുട്ടികളും 

Kerala
  •  3 days ago
No Image

വല്ലിമ്മയെ കൊന്നത് വൈരാഗ്യം മൂലം, കണ്ടയുടനെ തലക്കടിച്ചു;  ഫര്‍സാനയെ കൊലപ്പെടുത്തും മുമ്പ് കൂട്ടക്കൊലകള്‍ ഏറ്റുപറഞ്ഞു; അഫാന്റെ മൊഴി 

Kerala
  •  3 days ago