HOME
DETAILS

'ഹോണ്‍ അടിച്ചിട്ടും മാറിയില്ല'; ഏറ്റുമാനൂരില്‍ ട്രെയിനിനുമുന്നില്‍ ചാടി മരിച്ചത് അമ്മയും മക്കളും, കുടുംബപ്രശ്‌നമെന്ന് നിഗമനം

  
February 28, 2025 | 6:04 AM

dead bodies found in railway track identified mother and daughters

കോട്ടയം: കോട്ടയം ഏറ്റുമാനൂരിനടുത്തുള്ള റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൂന്നുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. പാറോലിക്കള്‍ സ്വദേശി ഷൈനി കുര്യന്‍, മക്കളായ ഇവാന(10), അലീന(11) എന്നിവരാണ് മരിച്ചത്. പാറോലിക്കല്‍ റെയില്‍വേ ഗേറ്റിനു സമീപം ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. 

കോട്ടയം നിലമ്പൂര്‍ എക്സ്പ്രസിന് മുന്നിലേക്ക് ഇവര്‍ ചാടുകയായിരുന്നെന്നാണ് ലോക്കോ പൈലറ്റ് പറയുന്നത്. പാറോലിക്കല്‍ റെയില്‍വേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിന്‍ വരുമ്പോള്‍ ട്രാക്കിന് സമീപം നില്‍ക്കുകയായിരുന്നു മൂവരും. നിര്‍ത്താതെ ഹോണടിച്ചെങ്കിലും അമ്മയും മക്കളും ട്രാക്കില്‍ നിന്നും മാറിയില്ലെന്നും ട്രെയിന്‍ അടുത്തെത്തിയതോടെ മുന്നിലേക്ക് ചാടിയെന്നുമാണ് ലോക്കോ പൈലറ്റ് റെയില്‍വേയില്‍ അറിയിച്ച വിവരം.

സംഭവത്തില്‍ ഷൈനിയുടെ ഭര്‍ത്താവിനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇയാള്‍ ഇറാഖിലാണ്. തൊടുപുഴ സ്വദേശിയായ ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷൈനി 9 മാസമായി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. 

പൊലിസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹങ്ങല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. ട്രാക്കില്‍ തടസ്സമുള്ളതിനാല്‍ മറ്റ് ട്രെയിനുകളുടെ ഗതാഗതത്തെ ബാധിക്കുന്നുണ്ട്. പലതും വൈകിയാണ് ഓടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago