HOME
DETAILS
MAL
മോദിയുടെ ഭരണം നിരുത്തരവാദപരം: സുധീരന്
backup
January 01 2017 | 04:01 AM
തിരുവനന്തപുരം: ജനങ്ങളുടെ ക്ഷമയെ വെല്ലുവിളിച്ച് നിരുത്തരവാദപരമായി ഭരണം കൈകാര്യം ചെയ്ത നരേന്ദ്രമോദിയെപ്പോലെ മറ്റൊരു ഭരണാധികാരി ഉണ്ടണ്ടായിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. സ്വാതന്ത്ര്യസമര സേനാനി ടി.എം വര്‍ഗീസിന്റെ 55 ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോട്ട്നിരോധനത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഹനിച്ച് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട് വാഗ്ദാന ലംഘനത്തിന്റെയും ജനവഞ്ചനയുടെയും പ്രതീകമായി മോദി മാറി.
കേന്ദ്രഭരണത്തിന്റെ ദുഷ്പ്രവര്‍ത്തികള്‍ ജനങ്ങളുടെ ജീവിതത്തെ അട്ടിമറിക്കുമ്പോള്‍ കേരള സര്‍ക്കാരും ജനങ്ങളെ പരമാവധി ദ്രോഹിക്കുന്നതില്‍ മത്സരിക്കുകയാണെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."