
ആകെ 16 വേദികള്‍; ഭാഷാപിതാവിന്റെ മണ്ണിന് ഇനി കലയുടെ രാപ്പകലുകള്‍
തിരൂര്‍: ഭാഷാപിതാവിന്റെ നാടായ തിരൂരിനു പുതുവര്‍ഷത്തില്‍ കലയുടെ രാപ്പകലുകള്‍ സമ്മാനിക്കുന്ന ജില്ലയുടെ കൗമാര കലാമേളയ്ക്കു കേളികൊട്ടുണരാന് ഇനി ഒരു ദിനം മാത്രം. തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണില്‍ വിരുന്നെത്തുന്ന ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.
29ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് ജനുവരി മൂന്നു മുതല്‍ ഏഴുവരെയാണ് തിരൂര്‍ ആതിഥ്യമരുളുന്നത്. തിരൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രധാന വേദിയടക്കം സമീപത്തായി 16 വേദികളിലായാണ് സ്റ്റേജിനങ്ങള്‍ അരങ്ങേറുക. ബോയ്സ് സ്കൂളിലെ ഗ്രൗണ്ടില്‍ മൂന്നു വേദികളും വടക്കുഭാഗത്തു രണ്ടു വേദികളും ഒരുക്കും. എസ്.എസ്.എം പോളിടെക്നിക് കോളജില്‍ ഒരു വേദിയും പോളിടെക്നിക് ഹോസ്റ്റല്‍, പഞ്ചമി സ്കൂള്‍, ബി.പി അങ്ങാടി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഡയറ്റ് ഹാള്‍, ബി.പി അങ്ങാടി ജി.എല്‍.പി സ്കൂള്‍ തുടങ്ങി 16 വേദികളിലാണ് കലോത്സവം. ബി.പി അങ്ങാടി ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ക്ലാസ്മുറികളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും.
ജനുവരി മൂന്നിനു രാവിലെ 10ന് രജിസ്ട്രേഷന് നടപടികള്‍ തുടങ്ങും. വൈകിട്ട് മൂന്നിനു വാദ്യമേളങ്ങളുടെ അകമ്പടിയോടെ സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകള്‍, ക്ലബുകള്‍, വിവിധ സാംസ്കാരിക സംഘടനകള്‍ എന്നിവയുടെ നേത്യത്വത്തില്‍ ഘോഷയാത്രയില്‍ പ്ലോട്ടുകള്‍, കലാരൂപങ്ങള്‍ എന്നിവ അണിനിരക്കും.
തുടര്‍ന്നു നാലിന് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രധാന വേദിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കലോത്സവം ഉദ്ഘാടനം ചെയ്യും. സി. മമ്മൂട്ടി എം.എല്‍.എ അധ്യക്ഷനാകും. തിരൂര്‍ നഗരസഭാ ചെയര്മാന് അഡ്വ. എസ്. ഗിരീഷ് സ്വാഗതവും ഡി.ഡി.ഇ പി സഫറുള്ള കാര്യപരിപാടികള്‍ വിശദീകരിക്കുകയും ചെയ്യും. മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഭദ്രദീപം തെളിയിക്കും. സംസ്ഥാന കലോത്സവ ലോഗ രൂപകല്പന ചെയ്ത തിരൂര്‍ സ്വദേശിയായ അധ്യാപകന് മുഹമ്മദ് അസ്ലമിന് പി.കെ അബ്ദുറബ് എം.എല്‍.എ ഉപഹാരം നല്‍കും. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കള്‍ക്ക് എ.പി അനില്‍കുമാര്‍ എം.എല്‍.എ, സംസ്ഥാന പി.ടി.എ അവാര്‍ഡ് നേടിയ സ്കൂളിന് വി. അബ്ദുറഹ്മാന് എം.എല്‍.എയും വിദ്യാരംഗം അവാര്‍ഡ് ജേതാവിന് പ്രൊഫ. കെ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ എന്നിവരും സ്വാഗതഗാന രചന നിര്‍വഹിച്ചവര്‍ക്ക് അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, സ്വാഗതഗാനം ആലപിക്കുന്നവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് എന്നിവരും ഉപഹാരം നല്‍കും. ആലങ്കോട് ലീലാകൃഷ്ണന് കലോത്സവ സന്ദേശം നല്‍കും. ഇന്നു വൈകീട്ട് മൂന്നിന് തിരൂര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സി. മമ്മൂട്ടി എം.എല്‍.എ, നഗരസഭാ ചെയര്മാന് അഡ്വ. എസ്. ഗിരീഷ് എന്നിവരുടെ സാന്നിധ്യത്തില്‍ സ്വാഗതസംഘം യോഗം ചേരും. യോഗത്തില്‍ സ്വീകരണ കമ്മിറ്റിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്യും.
ജില്ലയിലെ 17 ഉപജില്ലകളില്‍നിന്നായി 2,500 വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും.
സംഘാടകരെ വെട്ടിലാക്കി കറന്‍സി പ്രതിസന്ധിയും ക്രിസ്മസ് അവധിയും
തിരൂര്‍: ജില്ലാ കലോത്സവ നടത്തിപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ നോട്ടു പ്രതിസന്ധി വില്ലനായതോടെ സംഘാടകര്‍ക്കു നെട്ടോട്ടം. സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നു പരസ്യ ഇനത്തില്‍ ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതില്‍ പ്രയാസം നേരിട്ടതിനാല്‍ ആഘോഷത്തിന് ഇക്കുറി മാറ്റുകുറയുമെന്ന അവസ്ഥയാണ്.
കമാനങ്ങളോ ബാനറുകളോ പരസ്യ ബോര്‍ഡുകളോ മറ്റു പ്രചാരണ സാമഗ്രികളോ കലോത്സവ നഗരിയിലും കലാമേളയ്ക്ക് ആതിഥ്യമരുളുന്ന തിരൂര്‍ നഗരത്തിലും എത്തിയിട്ടില്ല. കലോത്സവ നഗരിയിലേക്കുള്ള കവാടം സ്ഥാപിക്കുന്നതില്പോലും ഇത്തവണ കാലതാമസമുണ്ടായി. രണ്ടാം സ്ഥാനക്കാര്‍ക്കു ട്രോഫി നല്കാന് ബന്ധപ്പെട്ട കമ്മിറ്റികള്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതിലും പൂര്‍ണ വിജയമല്ല.
ഭക്ഷണ വിതരണത്തിനു വിദ്യാഭ്യാസ വകുപ്പ് രണ്ടു ലക്ഷം രൂപയുടെ ചെക്ക് നല്‍കിയിട്ടുണ്ടെങ്കിലും ചെക്ക് മാറിക്കിട്ടാനും സംഘാടകര്‍ പാടുപെടുന്ന സ്ഥിതിയുണ്ട്. പ്രതിസന്ധി നിലനില്‍ക്കെ തിരൂരിലെ വ്യാപാരികളുടെ സഹായത്തോടെ പ്രശ്ന പരിഹാരത്തിനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനെല്ലാം പുറമേ ക്രിസ്മസ് അവധിയ്ക്കു വിവിധ കമ്മിറ്റി അംഗങ്ങളായ അധ്യാപകര്‍ കുടുബമൊന്നിച്ചു നാട്ടില്പോയതും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിനും വിവിധ കമ്മിറ്റികള്‍ തമ്മിലുള്ള ഏകോപനത്തിനും വിലങ്ങുതടിയായി.
ഇക്കുറി ലേഡീസ് ഓണ്‍ലി മേക്കപ്പ് റൂം
തിരൂര്‍: ജില്ലാ കലോത്സവ നഗരിയില്‍ ഇതാദ്യമായി ലേഡീസ് ഓണ്‍ലി മേക്കപ്പ് റൂമുകള്‍. രണ്ട് ഉപജില്ലകള്‍ക്ക് ഒരു മുറിയെന്ന നിലയിലാണ് പെണ്‍കുട്ടികള്‍ക്കായി മേക്കപ്പ് റൂം ഒരുക്കുക. പ്രധാന മൂന്ന് വേദികള്‍ ഒരുക്കുന്ന തിരൂര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് അക്കമഡേഷന്‍ കമ്മിറ്റി ലേഡീസ് ഓണ്‍ലി മേക്കപ്പ് മുറികള്‍ സ്ഥാപിക്കുക.
കഴിഞ്ഞ വര്‍ഷം വരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഉപജില്ലകള്‍ക്ക് ഒറ്റ മേക്കപ്പ് റൂം മാത്രമാണുണ്ടായിരുന്നത്. മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് വേഷം മാറുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി നേരത്തേതന്നെ പരാതി ഉയര്‍ന്നതിനാലാണ് പ്രത്യേകം മേക്കപ്പ് മുറികള്‍ തയാറാക്കാന്‍ തീരുമാനിച്ചത്.
സ്വാഗതഗാനത്തിന് 29 പേര്
തിരൂര്‍: കേരള സംസ്കാരം, മലപ്പുറത്തിന്റെ സാംസ്കാരിക പൈതൃകം, തുഞ്ചത്തെഴുത്തച്ഛന്റെ നാടായ തിരൂരിന്റെ തനിമ എന്നിവ വിളിച്ചോതുന്ന കലോത്സവ സ്വാഗതഗാനത്തില്‍ 29 പേര് അണിനിരക്കും. കലോത്സവത്തിന് ആതിഥ്യമരുളുന്ന ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറിയിലെ അധ്യാപകന് ദിലീപ്കുമാറാണ് ഗാനം രചിച്ചത്.
തിരൂര്‍ എസ്.എസ്.എം പോളിടെക്നിക് കോളജ് വിദ്യാര്‍ഥി അഖില്‍ കെ. നായരാണ് ഗാനം ചിട്ടപ്പെടുത്തിയത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, തിരൂരിലെ ഗായകര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഗായകസംഘം.
ട്രോഫികള്‍ എത്തിത്തുടങ്ങി
തിരൂര്‍: ജില്ലാ കലോത്സവ നഗരിയിലേക്കു സ്കൂളുകളില്‍നിന്നു ട്രോഫികള്‍ എത്തിത്തുടങ്ങി. തിരൂര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തിച്ച് ട്രോഫികള്‍ മിനുക്കുപണി നടത്തി നവീകരിക്കുന്ന പ്രവൃത്തിയും തുടങ്ങി.
കഴിഞ്ഞ വര്‍ഷത്തെ കലോത്സവ വിജയികള്‍ക്ക് നല്കിയ റോളിങ് ട്രോഫി തിരിച്ചുവാങ്ങി അറ്റകുറ്റപ്പണി നടത്തിയും ഉപയോഗശൂന്യമായവ മാറ്റിവാങ്ങിയും ഈ വര്‍ഷത്തെ വിജയികള്‍ക്കു സമ്മാനിക്കാനുള്ള ട്രോഫികള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ട്രോഫി കമ്മിറ്റി.
ഭക്ഷണപ്പുര പോളിടെക്നിക് ഗ്രൗണ്ടില്‍
തിരൂര്‍: ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ഒഫിഷ്യല്‍സിനുമായി വിപുലമായ ഭക്ഷണപ്പുര പോളിടെക്നിക് ഗ്രൗണ്ടില്‍ ഒരുക്കും. പായസമടക്കമുള്ള വിഭവസമൃദ്ധമായ ഭക്ഷണവും ചായ അടക്കമുള്ള ലഘു ഭക്ഷണവുമുണ്ടാകും.
കലോത്സവത്തിനെത്തുന്ന വിധികര്‍ത്താക്കള്‍ക്കും മറ്റ് ഒഫിഷ്യല്‍സിനും തിരൂര്‍ നഗരത്തിലെ ഹോട്ടലുകളും മറ്റും ഒരുക്കിയിട്ടുണ്ട്.
നിരവധി വീടുകളിലും ഇവര്‍ക്കായി സൗകര്യമൊരുക്കും. ഇത്തവണ തീര്‍ത്തും പ്രകൃതിസൗഹൃദമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുമാണ് കലോത്സവം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വൈറ്റ് വാഷ് ഇല്ല, റമദാന് മുമ്പ് സംഭാലിലെ ഷാഹി ജുമാമസ്ജിദ് പരിസരം വൃത്തിയാക്കാം' അലഹബാദ് ഹൈക്കോടതി
National
• 13 days ago
ഇംഗ്ലീഷ് വിദ്യാഭ്യാസമല്ല നേതാവാകാനുള്ള യോഗ്യത; തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ജെ കുര്യന്
Kerala
• 13 days ago
മതവിദ്വേഷ പരാമര്‍ശ കേസില്‍ പി.സി ജോര്‍ജിന് ജാമ്യം
Kerala
• 13 days ago
'ഹോണ്‍ അടിച്ചിട്ടും മാറിയില്ല'; ഏറ്റുമാനൂരില്‍ ട്രെയിനിനുമുന്നില്‍ ചാടി മരിച്ചത് അമ്മയും മക്കളും, കുടുംബപ്രശ്നമെന്ന് നിഗമനം
Kerala
• 13 days ago
കോഴിക്കോട് സ്വകാര്യ ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ പരിപാടിക്കിടെ സംഘർഷം, വിദ്യാർഥികൾ ഏറ്റുമുട്ടി, പരുക്ക് ; ഒരാളുടെ നില അതീവ ഗുരുതരം
Kerala
• 13 days ago
സ്വർണ വിലയിൽ ഇന്ന് വൻഇടിവ്; പവൻ വാങ്ങാൻ എത്രവേണമെന്ന് നോക്കാം
Business
• 13 days ago
ഏഴ് വര്‍ഷത്തിന് ശേഷം അബ്ദുറഹീം നാട്ടിലെത്തി; തീരാനോവിന്റെ ഭാരവും പേറി വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ പിതാവ്
Kerala
• 13 days ago
മാർച്ച് തികയ്ക്കാൻ വേണം 24,000 കോടി; 15,000 കോടി കടമെടുക്കാൻ കേന്ദ്രത്തെ സമീപിക്കും
Kerala
• 13 days ago
കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍; മരിച്ചത് ഒരു സ്ത്രീയും രണ്ടം പെണ്‍കുട്ടികളും
Kerala
• 13 days ago
വല്ലിമ്മയെ കൊന്നത് വൈരാഗ്യം മൂലം, കണ്ടയുടനെ തലക്കടിച്ചു; ഫര്‍സാനയെ കൊലപ്പെടുത്തും മുമ്പ് കൂട്ടക്കൊലകള്‍ ഏറ്റുപറഞ്ഞു; അഫാന്റെ മൊഴി
Kerala
• 13 days ago
പൊതുപരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും, അനധ്യാപകര്‍ക്ക് അധികജോലി ഭാരം
Kerala
• 13 days ago
എസ് ഐ സി വിഖായ സഊദി ചെയർമാൻ സയ്യിദ് മാനു തങ്ങൾ അന്തരിച്ചു
Saudi-arabia
• 13 days ago
പറഞ്ഞുപറ്റിക്കുന്നു സർക്കാർ; ദുരന്തഭൂമിയിലേക്ക് മടങ്ങേണ്ടിവരിക നിരവധി കുടുംബങ്ങൾ
Kerala
• 13 days ago
യുക്രൈന് സുരക്ഷാ ഉറപ്പുകൾ നൽകേണ്ടത് യൂറോപ്പാണെന്ന് ട്രംപ്
International
• 14 days ago
സുഡിയോയും യൂസ്റ്റയും അടക്കി ഭരിച്ചത് മതി; ഫാഷൻ രംഗത്ത് പുതിയ ചുവടുമായി ബർഷ്ക ഇന്ത്യയിൽ, ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ബ്രാൻഡ്
Business
• 14 days ago
ചെക്ക്പോസ്റ്റിൽ വാഹനപരിശോധന: 200 മയക്കുമരുന്ന് ഗുളികകളുമായി തമിഴ്നാട് സ്വദേശി പിടിയിൽ
Kerala
• 14 days ago
ഇസ്റാഈലിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി; ഭീകരാക്രമണമെന്ന് സംശയം, പ്രതി പിടിയിൽ
International
• 14 days ago
ഇതറിഞ്ഞിരിക്കണം; 2025 മാർച്ചിൽ യുഎഇയിൽ സംഭവിക്കുന്ന ആറ് പ്രധാന കാര്യങ്ങൾ
uae
• 14 days ago
തിരുവനന്തപുരത്ത് യുവാവ് അമ്മയെ ആക്രമിച്ച് വീട് തകർത്തു; അറസ്റ്റിൽ
Kerala
• 14 days ago
കറന്റ് അഫയേഴ്സ്-27-02-2025
latest
• 14 days ago
മയക്കുമരുന്ന് കടത്ത്: എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ
Kerala
• 14 days ago