HOME
DETAILS
MAL
തിന്മകള്ക്കെതിരേ സംഘടിക്കാന്‍ സാമൂഹിക കൂട്ടായ്മ
backup
January 01 2017 | 21:01 PM
ഷില്ലോങ്: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചു വരുന്ന സാമൂഹിക തിന്മകള്ക്കെതിരേ സര്‍ക്കാറുകളും സന്നദ്ധ സംഘടനകളും സംയുക്തമായി പ്രചാരണം നടത്തണമെന്ന് വിവിധ സാമൂഹിക സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. കഴിഞ്ഞ 20 വര്‍ഷമായി പുതുവത്സാരാഘോഷം നടത്തി വരുന്ന സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയാണ് ഈ നവവത്സരാഘോഷത്തിലും പങ്കുചേര്‍ന്ന് സാമൂഹിക തിന്മകള്ക്കെതിരേ കൈകോര്‍ക്കാന്‍ ആവശ്യമുന്നയിച്ചത്. ഇതിനായി എല്ലാ വര്ഷത്തിലുമെന്നപോലെ ഐസ് ബ്ലോക്കുകള്‍ ഇട്ട കുളത്തില്‍ മൈനസ് ഡിഗ്രി തണുപ്പില്‍ ഇറങ്ങി നിന്ന് 22 സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ സാമൂഹിക തിന്മകള്ക്കെതിരായ നീക്കത്തിന് തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."