തീര്‍ത്ഥാടകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം; പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം
മക്ക: ഉംറക്കെത്തുന്ന തീര്‍ത്ഥാടകര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട തീര്‍ത്ഥാടകര്‍ ഇക്കാരണത്താല്‍ അനധികൃതമായി രാജ്യത്തു തങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് പുതിയ നിര്‍ദേശവുമായി ഹജ്ജ് ഉംറ മന്ത്രാലയം രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം ഉള്‍പ്പെടുത്തിയ പുതിയ സര്‍ക്കുലറും ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി.
പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ സ്വന്തം രാജ്യങ്ങളിലെ എംബസികളില്‍ നിന്നും കോണ്‍സുലേറ്റുകളില്‍ നിന്നും താല്‍കാലിക പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് തീര്‍ത്ഥാടകര്‍ നടപടി സ്വീകരിക്കണം. ഇതിനായി ഏതു നഗരത്തില്‍ വെച്ചാണോ പാസ്‌പോര്‍ട്ട് നഷ്ടമായത് ആ പ്രവിശ്യയിലെ പൊലിസില്‍ പരാതി നല്‍കണം. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട കാര്യം വ്യക്തമാക്കി പൊലിസ് സ്റ്റേഷനില്‍ നിന്നും തീര്‍ത്ഥാടകര്‍ക്ക് രേഖ നല്‍കും. ഈ രേഖ തീര്‍ത്ഥാടകര്‍ തങ്ങളുടെ ഉംറ കമ്പനികള്‍ക്ക് നല്‍കുകയാണ് വേണ്ടത്. ഇതിനു ശേഷം തീര്‍ത്ഥാടകര്‍ സഊദിയില്‍ പ്രവേശിച്ചത് വ്യക്തമാകുന്ന രേഖ പാസ്‌പോര്‍ട്ട് വിഭാഗം പ്രിന്റ് ഔട്ട് തീര്‍ത്ഥാടകര്‍ക്ക് നല്‍കും. ഇതില്‍ ഉംറ കമ്പനികള്‍ സീല്‍ പതിച്ചിരിക്കണം. ശേഷം താല്‍കാലിക പാസ്‌പോര്‍ട്ട് നേടുന്നതിനുള്ള ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടത്. പൊലിസ് നല്‍കിയ രേഖകളും ഉംറ സര്‍വ്വീസ് കമ്പനിയുടെ സീല്‍ പതിച്ച പ്രിന്റ് ഔട്ടും സഹിതമാണ് എംബസ്സിയില്‍ താല്‍കാലിക പാസ്‌പോര്‍ട്ടിന് അപേക്ഷിക്കേണ്ടത്. തീര്‍ത്ഥാടകര്‍ക്ക് നേരിട്ടോ ഉംറ സര്‍വ്വീസ് കമ്പനി പ്രതിനിധിക്കോ താല്‍കാലിക പാസ്‌പോര്‍ട്ടിനായി കോണ്‍സുലേറ്റിനെയോ എംബസിയെയോ സമീപിക്കാവുന്നതാണ്.
തുടര്‍ന്ന് എംബസ്സിയില്‍ നിന്നും ലഭിക്കുന്ന എമര്‍ജന്‍സി പാസ്‌പോര്‍ട്ടില്‍ സഊദി പാസ്‌പോര്‍ട്ട് വിഭാഗത്തിലെ വിദേശ വകുപ്പിനെ സമീപിച്ചു സീല്‍ പതിക്കുകയാണ് ചെയ്യേണ്ടത്. സഊദി വിദേശ വകുപ്പിന്റെ സീല്‍ ലഭിച്ചാല്‍ തീര്‍ത്ഥാടകക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചു പോകാനാകും.
കൂടാതെ, ഇ ട്രാക്ക് വഴി അപേക്ഷിച്ചു ലഭിച്ച വിസകള്‍ പതിനഞ്ചു ദിവസത്തിനകം തീര്‍ത്ഥാടകര്‍ സഊദി എംബസിയില്‍ നിന്നോ കോണ്‍സുലേറ്റുകളില്‍ നിന്നോ വിസ സ്റ്റാംപ് ചെയ്തിരിക്കണമെന്നും ഉംറ വിസയില്‍ പുണ്യ ഭൂമിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് തങ്ങാവുന്ന പരമാവധി കാലം ഒരു മാസമാണെന്നും സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം