വഖ്ഫ് ബോര്‍ഡ് തെരഞ്ഞെടുപ്പ്: വലിയ പറപ്പൂര്‍ മഹല്ലില്‍ സമസ്ത പാനലിനു വിജയം
തിരൂര്‍:വഖ്ഫ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വലിയപ്പറപ്പൂര്‍ മഹല്ലില്‍ സമസ്ത പാനലിനു വിജയം.33 അംഗ സമിതിയിലേക്കു നടന്ന തെരഞ്ഞടുപ്പില്‍ 336 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു സമസ്ത പാനല്‍ തെരഞ്ഞെടുക്കപ്പെട്ടത്. വോട്ടുചെയ്ത 1050 പേരില്‍ 689 പേരും സമസ്തയെ പിന്തുണച്ചു. വര്‍ഷങ്ങളായി കാന്തപുരം വിഭാഗത്തിനു കീഴിലായിരുന്നു മഹല്ല് ഭരണസമിതി.
മുഈനുല്‍ മില്ലാ സംഘത്തിലേക്കു തെരഞ്ഞെടുപ്പു നടന്നത്. തെരഞ്ഞെടുപ്പില്‍ കാന്തപുരം സുന്നി വിഭാഗത്തിനു 353 വോട്ട് ലഭിച്ചു. എട്ടു വോട്ട് അസാധുവായി. രണ്ടു ബൂത്തുകളിലായി രാവിലെ എട്ടിന് ആരംഭിച്ച തെരെഞ്ഞെടുപ്പു നാലിന് അവസാനിച്ചു. വരണാധികാരി അഡ്വ.കാരാട്ട് അബ്ദുറഹ്മാന്‍, അസിസ്റ്റന്റ് വരണാധികാരി അഡ്വ.നാസര്‍ പരപ്പില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വോട്ടെടുപ്പ് .
18 വയസ്സ് പൂര്‍ത്തിയായ 1800 പുരുഷന്‍മാര്‍ക്കായിരുന്നു വോട്ടവകാശം. തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട കാന്തപുരം സുന്നി വിഭാഗം വഖ്ഫ് ട്രിബൂണലിലും ഹൈക്കോടതിയിലും നല്‍കിയ കേസ് തള്ളിയാണ് തെരഞ്ഞെടുപ്പിനു ഉത്തരവിട്ടത്. പ്രഥമ ഭരണസമിതിയോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി കിഴക്കുമ്പാട്ട് അബ്ദുറഹ്മാന്‍, വൈപ്രസിഡന്റായി പരപ്പില്‍ മുഹമ്മദലി, ജനറല്‍ സെക്രട്ടറിയായി വലിയാക്കതൊടി പൂക്കോയ തങ്ങള്‍, ജോ.സെക്രട്ടറിയായി ടി.പി നാസര്‍, ട്രഷററായി കടശ്ശേരിവളപ്പില്‍ യാഹു എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."