മുന്നേറ്റം ഇങ്ങനെ...
തിരുവനന്തപുരം : ജില്ലാ റവന്യൂജില്ലാ കലോത്സവത്തില്‍ ഹയര്‍സെക്കന്ററിയിലും ഹൈസ്‌കൂളിലും ആധിപത്യം ഉറപ്പിച്ച് വഴുതക്കാട് കാര്‍മല്‍ സ്‌കൂള്‍ മുന്നേറുന്നു. ഹയര്‍സെക്കന്ററിയില്‍ സ്‌കൂളിന് 73 പോയിന്റാണ് കിട്ടിയത്. രണ്ടാം സ്ഥാനത്ത് 52 പോയിന്റുമായി കോട്ടണ്‍ഹില്ലും മൂന്നാമത് 38 പോയിന്റുമായി കവടിയാര്‍ നിര്‍മല ഭവനുമാണ്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 56 പോയിന്റ് നേടി കാര്‍മ മുന്നേറുന്നു. നെല്ലിമൂട് സെന്റ് ക്രിസ്‌റ്റോംസ് 55 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. കോട്ടണ്‍ഹില്‍ സ്‌കൂളാണ് മൂന്നാമത്. യു .ി വിഭാഗത്തില്‍ നെയ്യാറ്റിന്‍കര സെന്റ് തെരാസസ് കോണ്‍വെന്റ് 25 പോയിന്റുമായി മുന്നേറുന്നു. പാങ്ങോട് കെ.വി. യുപിഎസ് രണ്ടാമതും കവടയാര്‍ സെന്റ് ശാന്തലാല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമാണ്.
യു.പിഅറബിക് വിഭാഗത്തില്‍ വള്ളക്കടവ് വൈ. എം ജെ.യുപിഎസ് 45 പോയിന്റ് നേടി മുന്നേറുന്നു. യു.പി സംസ്‌കൃത്തില്‍ നന്ദിയോട് നളന്ദയും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 36 പോയിന്റ് നേടി ഒറ്റശേഖരമംഗലം സ്‌കൂളും മുന്നേറുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."