HOME
DETAILS
MAL
ബജറ്റ് നീട്ടിവയ്ക്കല്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു
backup
January 07 2017 | 03:01 AM
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു.
അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് നീട്ടിവയ്ക്കണമെന്നാണ് ഹരജി.
അഡ്വ. എം.എല്‍ ശര്‍മയാണ് ഹരജി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചത്. അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.
അതിനുമാത്രം അടിയന്തര സ്ഥിതി നിലവിലില്ലെന്നും ഹരജിയുടെ സമയമാകുമ്പോള്‍ കോടതി പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ തലവനായ സുപ്രിം കോടതി ബെഞ്ച് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."