ജലസ്രോതസുകളുടെ സംരക്ഷണത്തില്‍ മാതൃകയാകണം: എ.പി ഉണ്ണികൃഷ്ണന്‍
മലപ്പുറം: ജലദൗര്‍ലഭ്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ലഭ്യമായ ജലസ്രോതസുകളുടെ സംരക്ഷണത്തിനു മലപ്പുറം മാതൃക കാണിക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍. മഴവെള്ള സംഭരണവും ഭൂഗര്‍ഭ ജലറീചാര്‍ജിങ്ങും ഉറപ്പാക്കുന്നതിന് 'അടുത്ത മഴ എന്റെ കിണറിലേക്ക് ' പദ്ധതി ജില്ലയില്‍ വന്‍ വിജയമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാടിന്റെ പച്ചപ്പും ജൈവ സമൃദ്ധിയും വീണ്ടെടുക്കാനും മണ്ണും വെള്ളവും സംരക്ഷിക്കാനും കേരള സര്‍ക്കാര്‍ വിഭാവന ചെയ്ത ഹരിത കേരളം മിഷന്റെ പ്രചാരണാര്‍ഥവും ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തുന്ന ഹരിത കേരളം എക്‌സ്പ്രസ് പ്രദര്‍ശന വാഹനത്തിന്റെ രണ്ടാംദിവസത്തെ ഫ്‌ളാഗ് ഓഫ് മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടര്‍ അമിത് മീണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംയുക്തമായാണ് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്.
ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, അംഗം സലീം കുരുവമ്പലം, ഡെപ്യൂട്ടി കലക്ടര്‍ കെ.സി. മോഹനന്‍, ഡി.ഡി.പി. മുരളീധരന്‍, എന്‍.വൈ.കെ. ജില്ലാ യൂത്ത് കോഡിനേറ്റര്‍ കുഞ്ഞമ്മദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഹരിത എക്‌സ്പ്രസ് പര്യടനത്തിന്റെ ജില്ലാതല ഉദ്ഘാടനം മലയാളം സര്‍വകലാശാല വി.സി ഡോ. കെ. ജയകുമാറാണ് കഴിഞ്ഞ ദിവസം നിര്‍വഹിച്ചത്.
താനാളൂര്‍, തിരൂര്‍, കാടാമ്പുഴ, തവനൂര്‍, ചമ്രവട്ടം ജങ്ഷന്‍ എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി ബുധനാഴ്ച രാവിലെയാണ് ജില്ലാ ആസ്ഥാനത്ത് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."